Houthi Attack: സൗദിയിൽ വീണ്ടും ആക്രമണം; റിയാദ് വിമാനത്താവളവും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടെന്ന് ഹൂതികൾ

Houthis Claim Missile and Drone Attacks on Riyadh Airport and Aramco Refinery: ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ പ്രസ്താവന പ്രകാരം ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Houthi Attack: സൗദിയിൽ വീണ്ടും ആക്രമണം; റിയാദ് വിമാനത്താവളവും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടെന്ന് ഹൂതികൾ

പ്രതീകാത്മക ചിത്രം

Published: 

06 Oct 2026 | 06:06 AM

സൗദി അറേബ്യയില്‍ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, സൗദി അരാംകോയുടെ റിഫൈനറി എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം.

ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ പ്രസ്താവന പ്രകാരം ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മക്ക മേഖലയിലെ റാബിഗിലുള്ള അരാംകോ റിഫൈനറിയും ആക്രമണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഹൂതികളുടെ വാദം. സൗദിയുടെ തെക്കന്‍ മേഖലകളിലെ സൈനിക കേന്ദ്രങ്ങളും ചെറിയ വിമാനത്താവളങ്ങളും ലക്ഷ്യമിട്ടതായും ഹൂതി വക്താവ് വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് റിയാദില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിമാനത്താവളത്തിനോ എണ്ണ റിഫൈനറിക്കോ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സൗദിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമില്ല

ഹൂതികള്‍ നടത്തിയതായി പറയുന്ന ആക്രമണത്തിന്റെ അവകാശവാദം സൗദി അധികൃതരോ അരാംകോയോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ചെങ്കടല്‍ തീരത്തെ ഹുദൈദയില്‍ ഹൂതികളുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സഖ്യസേന അറിയിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങളും നാവിക മൈനുകളും കുടുക്കുകളുള്ള ബോട്ടുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളും തകര്‍ത്തതായി സഖ്യസേനയുടെ വക്താവ് വ്യക്തമാക്കി.

Also Read: Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്

മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

സൗദിയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അടുത്തിടെ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ആക്രമണ അവകാശവാദം. സൗദിയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ചെങ്കടലിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്ക് നേരെയും ഹൂതികള്‍ നേരത്തെ ആക്രമണം നടത്തിയിട്ടുണ്ട്.

സൗദി അരാംകോയുടെ എണ്ണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള എണ്ണവിപണിയിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണ ശേഖരം വളരെ താഴ്ന്ന നിലയിലാണെന്നും വിതരണ സംവിധാനം സമ്മര്‍ദത്തിലാണെന്നും അരാംകോ മേധാവി അമീന്‍ നാസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യമനിലെ ആഭ്യന്തര സംഘര്‍ഷവും സൗദി-ഹൂതി ഏറ്റുമുട്ടലും വീണ്ടും ശക്തമായതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഐക്യരാഷ്ട്രസഭയും മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

English Summary

Yemen’s Iran-backed Houthis claim they launched missile and drone attacks targeting Riyadh’s King Khalid International Airport and an Aramco refinery in Saudi Arabia. The claims have not been independently verified.

Loading...
Unable to load recommendations.
Follow Us
Related Stories
Vira Video: ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക്; മിന്നൽ വേഗത്തിൽ കൈകളിലൊതുക്കി യുവാവ്: കൈയടിച്ച് സോഷ്യൽ മീഡിയ
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം
തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ
Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്
ടെസ്റ്റ്ട്യൂബ് പൊട്ടി, നൂറുകണക്കിന് പേർ ക്വാറൻ്റൈനിൽ, ആശുപത്രികൾ അടച്ചുപൂട്ടി; റഷ്യയിൽ പ്ലേഗ് ബാധ?
Flydubai Incident: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; വിദേശ വിമാനങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ ഇസ്രയേൽ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്