Saudi Water Supply Project: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം

ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നിൽ കൃത്രിമമായി നിർമ്മിച്ച ഒരു 'നദി എന്ന് തന്നെ പറയാം. എന്നാൽ ഇത്തരം കൊടും ചൂടിനെയും കാലാവസ്ഥയെയും അതി ജീവിക്കുന്ന വിധത്തിൽ പൈപ്പുകൾ നിർമ്മിക്കാൻ സാധിക്കുമോ അവിടെയാണ് ടെക്നോളജിക്ക് സലാം പറയേണ്ടത്. കൊടും ചൂട്, ഭൂമിക്കടിയിലെ കടുത്ത മർദ്ദം മാറുന്ന കാലാവസ്ഥ ഇവയെല്ലാം അതിജീവിക്കാൻ ശേഷിയുള്ള പൈപ്പുകൾ സ്ഥാപിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു.

Saudi Water Supply Project: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം

Saudi Water Project

Published: 

09 Sep 2026 | 12:15 PM

3.7 കോടിയിലധികം ആളുകൾക്ക് വെള്ളം നൽകാൻ വെറും 100 മില്ലി മീറ്ററിൽ താഴെ മഴപെയ്യുന്ന ഒരു രാജ്യത്തിന് സാധിക്കുമോ? അവിടെയാണ് ഒരു രാജ്യത്തിൻ്റെ കാഴ്ചപ്പാടിനും സാങ്കേതിക വിദ്യക്കും വളരെ അധികം പ്രധാന്യമുള്ളത്. സൗദി അറേബ്യയുടെ 95 ശതമാനത്തിലധികം ഭൂപ്രദേശവും വരണ്ട മരുഭൂമിയാണ്. വേനൽക്കാല താപനിലയാണെങ്കിൽ ചിന്തിക്കുകയേ വേണ്ട, അത് 45 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും. ഇത്രയും പ്രതിസന്ധികളുള്ളൊരു രാജ്യത്ത് കുടിവെള്ളത്തിന് എന്ത് ചെയ്യാൻ സാധിക്കും.സൗദി അറേബ്യയിൽ, ജനസംഖ്യയുടെ ഭൂരിഭാഗവും ചെങ്കടലിന്റെയും പേർഷ്യൻ ഗൾഫിൻ്റെയും തീരപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങൾ ജനവാസം കുറവാകാൻ കാരണം തന്നെ വെള്ളത്തിൻ്റെ ലഭ്യതയും, കാലാവസ്ഥയുമാണ്.

സൗദിയുടെ ‘നദി’

ഇത്തരം എല്ലാ പ്രശ്നങ്ങളെയും മറി കടക്കാൻ രാജ്യം ഉപയോഗിക്കുന്ന രീതി തീരങ്ങളിൽ നിന്ന് മരുഭൂമിയുടെ ഉള്ളിലേക്ക് നീളുന്ന കൂറ്റൻ പൈപ്പ്‌ലൈൻ ശൃംഖലയാണ്. ഇതുവഴിയെല്ലാം വരുന്നതാകട്ടെ കടൽ ജലവും, ശുദ്ധീകരിച്ച കടൽജലം നൂറുകണക്കിന് കിലോമീറ്ററുകൾ ദൂരേക്ക് എത്തിക്കുന്നതാണ് ഈ സംവിധാനം, ഇത് ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നിൽ കൃത്രിമമായി നിർമ്മിച്ച ഒരു ‘നദി എന്ന് തന്നെ പറയാം. എന്നാൽ ഇത്തരം കൊടും ചൂടിനെയും കാലാവസ്ഥയെയും അതി ജീവിക്കുന്ന വിധത്തിൽ പൈപ്പുകൾ നിർമ്മിക്കാൻ സാധിക്കുമോ അവിടെയാണ് ടെക്നോളജിക്ക് സലാം പറയേണ്ടത്

Also Read: ഇന്ത്യയുമായുള്ള ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍

കാർബൺ സ്റ്റീൽ

കൊടും ചൂട്, ഭൂമിക്കടിയിലെ കടുത്ത മർദ്ദം മാറുന്ന കാലാവസ്ഥ ഇവയെല്ലാം അതിജീവിക്കാൻ ശേഷിയുള്ള പൈപ്പുകൾ സ്ഥാപിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇതിനായി സാധാരണ പൈപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനാണ് എണ്ണ, വാതക പൈപ്പ്‌ലൈനുകൾക്കായി ഉപയോഗിക്കുന്ന ഉയർന്ന കരുത്തുള്ള ‘കാർബൺ സ്റ്റീൽ’ കൊണ്ട് നിർമ്മിച്ച പൈപ്പുകൾ ഉപയോഗിക്കുന്നത്. 25 മില്ലിമീറ്റർ കനമുള്ള സ്റ്റീൽ ഷീറ്റുകൾ വലിയ മെഷീനുകളിലൂടെ ചുരുട്ടിയെടുത്താണ് 1.8 മീറ്റർ വ്യാസമുള്ള പടുകൂറ്റൻ പൈപ്പുകൾ രൂപപ്പെടുത്തുന്നത്. ഫാക്ടറിയിൽ നിന്ന് പുറത്തിറക്കുന്നതിന് മുൻപ് ഇവ അൾട്രാസോണിക് പരിശോധനകൾക്ക് വിധേയമാക്കുകയും തുരുമ്പെടുക്കാതിരിക്കാനുള്ള പ്രത്യേക കോട്ടിംഗ് നൽകുകയും ചെയ്യുന്നു. തുടർന്ന് ഇവ വലിയ ട്രക്കുകളിൽ മാറ്റി നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലേക്ക് എത്തിക്കും, ഇവിടെ മണലും പാറയും തുരന്ന് പൈപ്പുകൾ സ്ഥാപിക്കും. കാറ്റിൽ നീങ്ങുന്ന മണൽക്കുന്നുകളും ഉറപ്പില്ലാത്ത ഭൂപ്രകൃതിയും ഒഴിവാക്കാനായി ജിപിഎസും അത്യാധുനിക സർവേ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുന്നത്.

കടൽവെള്ളം ഉപ്പുവെള്ള ശുദ്ധീകരണ പ്ലാൻ്റുകളിലൂടെ എത്തിച്ചാണ് പൈപ്പുകളിലേക്ക് എത്തിക്കുന്നത്. വെള്ളം പ്ലാൻ്റിലേക്ക് എത്തിക്കാൻ
തീരത്ത് നൂറുകണക്കിന് മീറ്റർ ഉള്ളിലേക്ക് വലിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഏകദേശം 1.5 കോടി ലിറ്റർ വെള്ളം കൊണ്ടുവരാൻ കഴിയുമെന്നാണ് കണക്ക്. മത്സ്യങ്ങൾ, ഞണ്ടുകൾ, ജെല്ലിഫിഷുകൾ തുടങ്ങിയ സമുദ്രജീവികൾ പൈപ്പിലേക്ക് കടക്കാതിരിക്കാൻ പ്രത്യേക സംരക്ഷണ വലകളും (screens) ഇതിലുണ്ട്.

വെള്ളം ശുദ്ധീകരിച്ചാലും

കടൽ വെള്ളം വിവിധ പ്രക്രിയകളീലൂടെ കടന്ന് ശുദ്ധജലമായി മാറും. എന്നാൽ ശുദ്ധീകരിച്ച വെള്ളത്തിന് സ്വഭാവിക രുചി ഉണ്ടാവാറില്ല. ഇതിനായി കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ വീണ്ടും ഇവയിലേക്ക് ചേർക്കും. ഇത്തരത്തിൽ വെള്ളം കുടിക്കാൻ അനുയോജ്യമാക്കുന്നു. ഒപ്പം ശുദ്ധജലത്തിൻ്റെ പിഎച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ

ഇന്ത്യയിലും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിൻ്റെ ചിലവാണ് ഏറ്റവും വലിയ കടമ്പ. ഒരു കിലോ മീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പോലം കോടികൾ വേണ്ടി വന്നേക്കാം. എങ്കിലും ജല ലഭ്യത് ഉറപ്പാക്കാൻ ഇത്രയും മികച്ച മാർഗം മറ്റൊന്നില്ല. ഒപ്പം തന്നെ ഭൂകർഭ ജലത്തിൻ്റെയും, മറ്റ് ജല സ്രോതസ്സുകളുടെ ഉപയോഗം കുറക്കാനും ജല സംഭരണത്തിനും ഇത്തരം പദ്ധതികൾ മാതൃകയാക്കാവുന്നതാണ്.

English Summary

How a Country Supplying water for their 3.7 crore people without rain and natural resources. How Saudi made a million dollar water project with the use of sea water

Loading...
Unable to load recommendations.
Follow Us
Related Stories
ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു
ദുബായ് ഇനി സ്വന്തം നാട് പോലെ; അഞ്ച് വർഷത്തെ ടുറിസ്റ്റ് വിസക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കിയാലോ?
GCC Tourist Visa: ഒറ്റ വിസയിൽ ഇനി ആറ് ഗൾഫ് രാജ്യങ്ങളിൽ കറങ്ങാം; ഷെൻഗൻ മാതൃകയിൽ ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ!
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Dubai Police: ‘ദുബായ് പൊലീസ് എന്നാ സുമ്മാവാ’; സേനയിൽ പ്രവർത്തിക്കുന്നത് 36 റോബോട്ടുകൾ!
ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ