Imam Muhsin: ലോകത്ത് ആദ്യം സ്വവർഗാനുരാഗം തുറന്നുപറഞ്ഞ ഇമാം; മുഹ്‌സിൻ ഹെൻഡ്രിക്‌സ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

Imam Muhsin Hendricks Shot Dead: അദ്ദേഹം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് മുഖം മറച്ച രണ്ട് അജ്ഞാതർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. അക്രമത്തിന് പിന്നാലെ ഉടൻ തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Imam Muhsin: ലോകത്ത് ആദ്യം സ്വവർഗാനുരാഗം തുറന്നുപറഞ്ഞ ഇമാം; മുഹ്‌സിൻ ഹെൻഡ്രിക്‌സ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ഇമാം മുഹ്‌സിൻ ഹെൻഡ്രിക്‌സ്

Published: 

16 Feb 2025 | 02:44 PM

ജോഹന്നാസ്ബർഗ്: ലോകത്തിലെ ആദ്യത്തെ സ്വവർഗാനുരാഗിയും എൽജിബിടിക്യൂ+ പ്രവർത്തകനും ഇമാമും ഇസ്ലാമിക പണ്ഡിതനുമായിരുന്ന മുഹ്സിൻ ഹെൻഡ്രിക്സ് (Imam Muhsin Hendricks) വെടിവെപ്പിൽ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തെക്കൻ നഗരമായ ഖെബേഹ (Gqeberha) യിൽ വച്ച് നടന്ന വെടിവയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് മുഹ്സിൻ ഹെൻഡ്രിക്സിന് നേരെ ആക്രമണം ഉണ്ടായത്.

അദ്ദേഹം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് മുഖം മറച്ച രണ്ട് അജ്ഞാതർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. അക്രമത്തിന് പിന്നാലെ ഉടൻ തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ആദ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി തുറന്നുപറഞ്ഞ ഇമാം ആണ് മുഹ്സിൻ ഹെൻഡ്രിക്സ്.

കേപ് ടൗണിലാണ് അദ്ദേഹം ജനിച്ചത്. പാകിസ്ഥാനിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇസ്ലാമിക പണ്ഡിതനായാണ് ജീവിച്ചത്. 1991 ൽ കേപ് ടൗൺ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്ത അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. പിന്നീട് 1996 ൽ മുഹ്സിൻ ഹെൻഡ്രിക്സ് വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞു.

തൊട്ടടുത്ത വർഷമാണ് താൻ സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തെത്തിയത്. അതിന്റെ പേരിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമടക്കം വലിയ എതിർപ്പും വിവാ​ദങ്ങളും ഉയർന്നിരുന്നു. വേർതിരിവും ഭീഷണിയും നേരിട്ട് ഒറ്റയ്ക്ക് പോരാടിയ വ്യക്തിയാണ് മുഹ്സിൻ.

സ്വവർഗ്ഗാനുരാഗികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങൾക്കും സുരക്ഷിത താവളമെന്ന നിലയിൽ ഒരു പള്ളി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ സ്വവർഗാനുരാഗ വിവാഹങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ആൻഡ് ഇന്റർസെക്സ് സംഘടനകൾ മുഹ്സിന്റെ കൊലപാതകത്തിൽ അപലപിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. പതിനൊന്ന് വർഷമായി ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്സിൻ ഹെൻഡ്രിക്‌സിന്റെ ജീവിത പങ്കാളി.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ