Board of Peace: ട്രംപിന്റെ സമാധാന ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യ; സാന്നിധ്യം നിരീക്ഷകരായി

India Joins Trump's Board of Peace Meeting: അസര്‍ബൈജാന്‍, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രായേല്‍, ജോര്‍ദാന്‍, മൊറോക്കോ, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങള്‍ നിലവില്‍ ബോര്‍ഡില്‍ അംഗങ്ങളാണ്.

Board of Peace: ട്രംപിന്റെ സമാധാന ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യ; സാന്നിധ്യം നിരീക്ഷകരായി

ബോര്‍ഡ് ഓഫ് പീസ് യോഗം

Published: 

20 Feb 2026 | 06:09 AM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യ. ബോര്‍ഡില്‍ ചേരാനുള്ള യുഎസിന്റെ ക്ഷണം പരിശോധിച്ച് വരികയാണെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് നീക്കം. ഒരു നിരീക്ഷക രാജ്യം എന്ന നിലയ്ക്കാണ് നിലവില്‍ വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥ യോഗത്തില്‍ പങ്കെടുത്തത്.

50 രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വാഷിങ്ടണില്‍ വെച്ച് നടന്ന ആദ്യ യോഗത്തില്‍ പങ്കെടുത്തത്. അസര്‍ബൈജാന്‍, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രായേല്‍, ജോര്‍ദാന്‍, മൊറോക്കോ, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങള്‍ നിലവില്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. ഇന്ത്യയും യൂറോപ്യന്‍ യൂണിനും ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന രാജ്യങ്ങളും നിരീക്ഷകരായും പങ്കെടുത്തു.

ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വെച്ചാണ് ബോര്‍ഡ് ഓഫ് പീസ് എന്ന പേരില്‍ ട്രംപ് പുതിയ സംഘടന രൂപീകരിക്കുന്നത്. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുകയാണ് ബോര്‍ഡിന്റെ പ്രഥമ ലക്ഷ്യം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും സ്ട്രിപ്പ് പുനര്‍നിര്‍മിക്കുകയും ചെയ്യുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ട്രംപ് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Also Read: India-Russia: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയോ? പ്രതികരിച്ച് മോസ്‌കോ; ട്രംപിന്റെ അവകാശവാദത്തില്‍ ‘ഒന്നുമില്ല’

എന്നാല്‍ ഇന്ത്യ ബോര്‍ഡിന്റെ ഭാഗമാകുമോ ഇല്ലയോ എന്ന കാര്യം ഇനിയും വ്യക്തമല്ല. ദാവോസില്‍ നടന്ന ബോര്‍ഡ് ഉദ്ഘാടനത്തില്‍ നിന്ന് രാജ്യം വിട്ടുനിന്നിരുന്നു. ബോര്‍ഡിന്റെ ഭാഗമാകുന്ന കാര്യം പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച സമാധാന ബോര്‍ഡില്‍ ചേരാനുള്ള ക്ഷണം ഇന്ത്യയ്ക്ക് ലഭിച്ചു. അത് നിലവില്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഗാസ ഉള്‍പ്പെടെയുള്ള ലോകത്തിലെ വിവിധ മേഖലകളില്‍ സമാധാനം ഉണ്ടാകുന്നതിനാവശ്യമായ എല്ലാ നടപടികളെയും പ്രധാനമന്ത്രി എക്കാലവും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us
Related Stories
India Federation of Germany: ജർമ്മനിയിലെ ഇന്ത്യൻ സംഘടനകൾ ഇനി ഒരു കുടക്കീഴിൽ; ‘ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനി’ യാഥാർത്ഥ്യമായി
UAE new salary law: യു.എ.ഇയിൽ പുതിയ ശമ്പള സുരക്ഷാ നിയമം ജൂൺ 1 മുതൽ, ഇനി മുതൽ ശമ്പളം എന്നു കിട്ടും?
Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?
Ebola Outbreak: വീണ്ടും എബോള , ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുതിയ വകഭേദം അതീവ അപകടകരം
Gulf Travel Crisis: പ്രവാസികൾ പ്രതിസന്ധിയിൽ, സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയും ഇൻഡിഗോയും
Dubai Police warning: മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ വഴി വാങ്ങുന്നവർ കുടുങ്ങും, മുന്നറിയിപ്പുമായി ദുബായ് പോലീസ്
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു