റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നിന സമാധാന ഫോർമുലയുമായി ഇന്ത്യ; മികച്ച പദ്ധതിയെന്ന് ഉക്രെയ്ൻ

Inside New Delhi's Ceasefire Proposal for Russia and Ukraine: സമാധാനത്തിനായി ഇന്ത്യ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ലഭിച്ചതായി ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സ്ഥിരീകരിച്ചു. തുർക്കി, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ നൽകിയ സമാധാന നിർദ്ദേശങ്ങളേക്കാൾ ഏറ്റവും സമഗ്രമായത് ഇന്ത്യയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുർക്കിയും ഈജിപ്തും കപ്പൽ ഗതാഗതത്തിനും, അമേരിക്ക ഊർജ്ജ മേഖലയിലെ വെടിനിർത്തലിനും പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യയുടെ നിർദ്ദേശം ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ്

റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നിന സമാധാന ഫോർമുലയുമായി ഇന്ത്യ; മികച്ച പദ്ധതിയെന്ന് ഉക്രെയ്ൻ

നരേന്ദ്ര മോദി, വ്ലാഡിമിർ പുടിൻ, വ്ലാഡിമിർ സെലൻസ്കി

Published: 

07 Oct 2026 | 03:08 PM

ന്യൂഡൽഹി: അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിർണായക ചുവടുവെപ്പുമായി ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനായി സമഗ്രമായ മൂന്നിന സമാധാന പദ്ധതിയാണ് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ച വേളയിലാണ് ഈ സമാധാന പദ്ധതിയുടെ രൂപരേഖ കൈമാറിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യയുടെ സമാധാന പദ്ധതി ഊന്നൽ നൽകുന്നത്. ഊർജ്ജ കേന്ദ്രങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, കരിങ്കടൽ തുറമുഖങ്ങൾ വഴിയുള്ള ധാന്യ-ഊർജ്ജ വിതരണം സുഗമമാക്കുക, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും നിർത്തുക എന്നിവയാണ് ആ നിർദ്ദേശങ്ങൾ.

Also Read: France Protests: ഇസ്ലാം രാജ്യത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നു; ഫ്രാൻസിലെ വൻ വിദ്യാർഥി പ്രതിഷേധത്തിൽ ട്രംപ്

സമാധാനത്തിനായി ഇന്ത്യ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ലഭിച്ചതായി ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സ്ഥിരീകരിച്ചു. തുർക്കി, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ നൽകിയ സമാധാന നിർദ്ദേശങ്ങളേക്കാൾ ഏറ്റവും സമഗ്രമായത് ഇന്ത്യയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുർക്കിയും ഈജിപ്തും കപ്പൽ ഗതാഗതത്തിനും, അമേരിക്ക ഊർജ്ജ മേഖലയിലെ വെടിനിർത്തലിനും പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യയുടെ നിർദ്ദേശം ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ്.

ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാൻ പരസ്പരം സ്വീകാര്യമായ മികച്ച ആശയങ്ങളാണ് മോദിക്കുള്ളതെന്നും, വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടിനെ അഭിനന്ദിക്കുന്നതായും പുടിൻ പറഞ്ഞു.

ഉപദേശങ്ങൾ മാത്രം നൽകുന്നതിനപ്പുറം റഷ്യയുമായും ഉക്രെയ്നുമായും പ്രായോഗികമായ ചർച്ചകൾ നടത്തുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ വിദേശകാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിൽ തുടക്കം മുതൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. റഷ്യയുമായുള്ള മികച്ച ബന്ധം നിലനിർത്തുന്നതിനൊപ്പം തന്നെ, സമാധാനം പുനഃസ്ഥാപിക്കാനുള്ള നിരന്തരമായ ശ്രമങ്ങളും ഇന്ത്യ ശക്തമായി തുടരുകയാണ്.

English Summary

India proposed a three-part ceasefire plan to end the Russia-Ukraine war, targeting energy infrastructure and Black Sea shipping. Ukraine termed it the most comprehensive initiative, while Vladimir Putin praised PM Modi.

Loading...
Unable to load recommendations.
Follow Us
Related Stories
France Protests: ഇസ്ലാം രാജ്യത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നു; ഫ്രാൻസിലെ വൻ വിദ്യാർഥി പ്രതിഷേധത്തിൽ ട്രംപ്
ഗൾഫ് മലയാളികൾക്ക് ആശ്വാസം; കൊച്ചി, കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രെസ്സ്
Houthi Attack: സൗദിയിൽ വീണ്ടും ആക്രമണം; റിയാദ് വിമാനത്താവളവും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടെന്ന് ഹൂതികൾ
Vira Video: ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക്; മിന്നൽ വേഗത്തിൽ കൈകളിലൊതുക്കി യുവാവ്: കൈയടിച്ച് സോഷ്യൽ മീഡിയ
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം
തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല