Indigo: 3 മാസത്തേക്ക് ആറ് റൂട്ടുകളിൽ സർവീസ് ഇല്ല; കടുത്ത തീരുമാനമെടുത്ത് ഇൻഡിഗോ
IndiGo Temporarily Suspends Flights: ഹോങ്കോങ്, ഷാങ്ഹായ് എന്നിവ ഉൾപ്പെടെ ആറ് റൂട്ടുകളിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുന്നതായാണ് ഇൻഡിഗോ അറിയിച്ചത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർവീസുകളിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും പ്രവർത്തന ചെലവുകളുടെ വർദ്ധനവും കണക്കിലെടുത്ത് സർവീസുകൾ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ന്യൂഡൽഹി: അന്താരാഷ്ട്രവിമാനത്താവളങ്ങളിലേക്കുള്ള സർവീസ് താൽകാലികമായി നിർത്തിവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ. ഹോങ്കോങ്, ഷാങ്ഹായ് എന്നിവ ഉൾപ്പെടെ ആറ് റൂട്ടുകളിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുന്നതായാണ് ഇൻഡിഗോ അറിയിച്ചത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർവീസുകളിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും പ്രവർത്തന ചെലവുകളുടെ വർദ്ധനവും കണക്കിലെടുത്ത് സർവീസുകൾ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആറ് റൂട്ടുകളിൽ സർവീസുകളിൽ നിർത്തി
ജൂലൈ ഒന്ന് മുതൽ ഹോങ്കോങ്, ഷാങ്ഹായ് (ചൈന), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം), ക്രാബി (തായ്‌ലൻഡ്), ലങ്കാവി (മലേഷ്യ) എന്നിവിടങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ജൂലൈ 3 മുതൽ സീം റീപ് (കംബോഡിയ) വിമാനത്താവളത്തിലേക്കും സർവീസ് ഉണ്ടായിരിക്കുന്നതല്ല. ജൂലൈ മുതൽ സെപ്റ്റംബർ 30 വരെ മൂന്ന് മാസത്തേക്കാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടുകളിലേക്കുള്ള ബുക്കിംഗുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
ALSO READ: മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ്, യു.എ.ഇയിൽ ജൂൺ 15-ന് പൊതുഅവധി
അതേസമയം, ഡിമാൻഡ് വർദ്ധിച്ചാൽ ഒക്ടോബറിന് മുമ്പ് തന്നെ സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാധാരണ അടുത്ത മൂന്ന് മാസങ്ങളിൽ ഈ റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടാറുണ്ട്. ഇന്ധനവില ഉയരുന്നതും വ്യോമപാത നിയന്ത്രണങ്ങളും കാരണം നിലവിൽ പ്രവർത്തന ചെലവ് വലിയ രീതിയിൽ കൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനം ഇൻഡിഗോ എടുത്തത്.
ചെലവ് വർധിക്കുന്നതിനു പുറമേ, വിമാനക്കമ്പനികൾ തുടർച്ചയായ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ഇത് വിമാന പ്രവർത്തനങ്ങളെയും റൂട്ട് ആസൂത്രണത്തെയും ബാധിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, പ്രവർത്തന വെല്ലുവിളികൾ കാരണം ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാനും വിമാനങ്ങൾ റൂട്ട് മാറ്റാനും നിർബന്ധിതരായിട്ടുണ്ട്.
എന്നാൽ എല്ലാ റൂട്ടുകളിലും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ ആഴ്ചയിൽ 1,800- ലധികം അന്താരാഷ്ട്ര സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇതിൽ ഭൂരിഭാഗം അന്താരാഷ്ട്ര സർവീസുകളെയും പുതിയ നടപടി ബാധിക്കില്ല. റൂട്ടുകളിലെ താൽകാലിക നിയന്ത്രണം കാരണം ബുക്കിംഗുകളിൽ മാറ്റം വരുന്ന യാത്രക്കാരെ കമ്പനി നേരിട്ട് വിവരങ്ങൾ അറിയിക്കുന്നതായിരിക്കും. കൂടാതെ, യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റ് വഴി പുതിയ വിവരങ്ങൾ പരിശോധിക്കണമെന്നും യാത്രക്കാരോട് ഇൻഡിഗോ നിർദേശിച്ചു.
English Summary:
IndiGo has announced the temporary suspension of flights to six international destinations from July 1 to September 30, 2026, as part of a network optimisation strategy. The affected destinations are Hong Kong, Shanghai, Krabi (Thailand), Langkawi (Malaysia), Ho Chi Minh City (Vietnam), and Siem Reap (Cambodia).