Iran Drone Attack: ഗൾഫ് യുദ്ധഭീതിയിൽ; അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം, ആറ് പേർക്ക് പരിക്ക്

Iran Drone Attack on Abu Dhabi: ഇറാൻ്റെ മൂന്ന് മിസൈൽ ആക്രമണങ്ങൾക്കൂടി രാജ്യത്തിനുനേരെ ഉണ്ടായെന്നും ഇവയെല്ലാം പരാജയപ്പെടുത്തിയതായും സൗദി അറേബ്യ അറിയിച്ചു. തകർക്കപ്പെട്ട മിസൈലിൻ്റെ അവശിഷ്ടങ്ങൾ‌ ജനവാസ മേഖലയിൽ വീണതാണ് അപകടത്തിന് കാരണമായത്.

Iran Drone Attack: ഗൾഫ് യുദ്ധഭീതിയിൽ; അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം, ആറ് പേർക്ക് പരിക്ക്

Iran Drone Attack

Updated On: 

05 Mar 2026 | 07:15 PM

ദുബായ്: ഗൾഫ് മേഖലയെ മുൾമുനയിൽ നിർത്തി ആറാം ദിവസവും ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണം തുടരുകയാമ്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ആറ് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ ഇറാൻ്റെ ആക്രമങ്ങളെ ചെറുത്തു നിർത്താനുള്ള യുഎഇയുടെ ശ്രമങ്ങളും തുടരുകയാണ്.

ഇറാൻ്റെ മൂന്ന് മിസൈൽ ആക്രമണങ്ങൾക്കൂടി രാജ്യത്തിനുനേരെ ഉണ്ടായെന്നും ഇവയെല്ലാം പരാജയപ്പെടുത്തിയതായും സൗദി അറേബ്യ അറിയിച്ചു. തകർക്കപ്പെട്ട മിസൈലിൻ്റെ അവശിഷ്ടങ്ങൾ‌ ജനവാസ മേഖലയിൽ വീണതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. പാകിസ്താൻ, നേപ്പാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്.

ALSO READ: ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ കപ്പല്‍ യുഎസ് മുക്കി; 87 മരണം

അബുദാബിക്ക് പുറമെ സൗദി അറേബ്യയിലും ഇറാൻ്റെ മിസൈലാക്രമണെ ഉണ്ടായതായി സ്ഥിരീകരണമുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇന്ന് ക്രൂയിസ് മിസൈലും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായതായി വിവരമുണ്ട്. ആക്രമണങ്ങളെ ചെറുക്കാൻ സൗദിയുടെയും യുഎഇയുടെയും അതിനൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് ഇരുരാജ്യങ്ങളിലെയും വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ആക്രമണങ്ങൾ തുടരുന്നതിനിടെ ഖത്തറിലെ അമേരിക്കൻ എംബസി അടച്ചുപൂട്ടി. സമീപത്തെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സംഘർഷത്തിൻ്റെ സാഹചര്യം മനസ്സിലാക്കി കുവൈത്തിൽ നിന്നുമുള്ള ഭക്ഷ്യ കയറ്റുമതി പൂർണമായും നിരോധിച്ചിരിക്കുകയാണ്. യുഎഇയിൽ ഇന്നു മുതൽ നടക്കാനിരുന്ന എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ, സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച ശേഷം മാത്രമാകും നടക്കുക. ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും നാളെയും തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ