AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ട്രംപിന്റെ അന്ത്യശാസനത്തിന് ഗെറ്റ്ഔട്ട്; കുവൈറ്റ് എണ്ണസംഭരണ കേന്ദ്രം ആക്രമിച്ച് ഇറാന്‍

Middle East Tensions Escalate Iran Rejects Trump Warning: 48 മണിക്കൂറിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഒരു കരാര്‍ ഉണ്ടാക്കാനോ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ ഇറാന് പത്ത് ദിവസത്തെ സമയം നല്‍കിയത് ഓര്‍ക്കുക. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു

Iran War: ട്രംപിന്റെ അന്ത്യശാസനത്തിന് ഗെറ്റ്ഔട്ട്; കുവൈറ്റ് എണ്ണസംഭരണ കേന്ദ്രം ആക്രമിച്ച് ഇറാന്‍
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 05 Apr 2026 | 06:32 AM

കുവൈറ്റ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസന നിരസിച്ച് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, കുവൈറ്റിലെ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ ടെഹ്‌റാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ കെട്ടിടത്തിന് തീപിടിച്ചു, ആളപായമില്ലെന്നാണ് വിവരം. ഷുവൈഖ്‌ എണ്ണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം.

ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ സമുച്ചയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

48 മണിക്കൂറിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഒരു കരാര്‍ ഉണ്ടാക്കാനോ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ ഇറാന് പത്ത് ദിവസത്തെ സമയം നല്‍കിയത് ഓര്‍ക്കുക. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂറിനുള്ളില്‍ അവര്‍ നരകയാതന അനുഭവിക്കേണ്ടി വരും, എന്ന് ട്രംപ് തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.

എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദേശങ്ങള്‍ ഏകപക്ഷീയവും അന്യായവുമാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക് പറഞ്ഞു. തങ്ങളുടെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ആക്രമണങ്ങളില്‍ നിന്ന് ഇളവ് തേടി ഏഴ് ദിവസത്തെ താത്കാലിക യുദ്ധവിരാമം ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. അതതേുടര്‍ന്ന് ഏപ്രില്‍ 6 വരെ സമയം നല്‍കുകയായിരുന്നുവെന്നും ട്രംപ് വാദിക്കുന്നുണ്ട്.

Also Read: Middle East Conflict: ട്രംപിന്‌ അടിപതറി തുടങ്ങി? യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാന്‍

ഈജിപ്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ആഗോളതലത്തില്‍ കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 1 മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഇറാന്‍. ഉയര്‍ന്ന ഉപയോഗത്തിലുള്ള റെസിഡന്‍ഷ്യല്‍, വാണിജ്യ ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തുമെന്നാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചത്. വൈദ്യുതി ഉപയോഗം കുറഞ്ഞ കുടുംബങ്ങളെ വിലക്കയറ്റം ബാധിക്കില്ലെന്നും വൈദ്യുതി മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.

Follow Us