US-Iran Conflict: അവന്റെയൊരു ഒറ്റവെടി! ട്രംപിന് സംസ്‌കാരവും ബഹുമാനവുമില്ലെന്ന് ഇറാന്‍, ഹോര്‍മുസില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫീസില്ല

Iran Says Friendly Nations Will Get Special Strait of Hormuz Fee Benefits Amid Regional Tensions: ആളുകള്‍ ഖമേനിയെ വെറുക്കുന്നുവെന്നാണ് താന്‍ കരുതിയതെന്നും വ്യാജ കണ്ണുനീരാകാം എല്ലാവരും പൊഴിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഒറ്റ വെടിയ്ക്ക് ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. എന്നാല്‍ അത് ചെയ്യാന്‍ പോകുന്നില്ല, അങ്ങനെ സംഭവിച്ചാല്‍ ചര്‍ച്ച നടത്താന്‍ ആരുമുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

US-Iran Conflict: അവന്റെയൊരു ഒറ്റവെടി! ട്രംപിന് സംസ്‌കാരവും ബഹുമാനവുമില്ലെന്ന് ഇറാന്‍, ഹോര്‍മുസില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫീസില്ല

ഡൊണാള്‍ഡ് ട്രംപ്‌

Published: 

05 Jul 2026 | 02:40 PM

ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങിനെത്തിയ ആളുകളെ ഒറ്റ വെടിയ്ക്ക് ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് ഇറാന്‍. ഖമേനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ദുഃഖത്തിന്റെ ആഴം മനസിലാക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അവര്‍ക്ക് ചരിത്രമോ ബഹുമാനമോ സംസ്‌കാരമോ ഇല്ലെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.

ആളുകളെ കൊല്ലാം, പക്ഷെ ആദര്‍ശങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ആയത്തൊള്ള ഖമേനിയെ കൊന്നു, എന്നാല്‍ വാസ്തവത്തില്‍ എല്ലായിടത്തും സുഗന്ധം പരത്തുന്ന പെര്‍ഫ്യൂം കുപ്പി തകര്‍ക്കുകയാണ് നിങ്ങള്‍ ചെയ്തതെന്നും ഇറാന്‍.

ആളുകള്‍ ഖമേനിയെ വെറുക്കുന്നുവെന്നാണ് താന്‍ കരുതിയതെന്നും വ്യാജ കണ്ണുനീരാകാം എല്ലാവരും പൊഴിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഒറ്റ വെടിയ്ക്ക് ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. എന്നാല്‍ അത് ചെയ്യാന്‍ പോകുന്നില്ല, അങ്ങനെ സംഭവിച്ചാല്‍ ചര്‍ച്ച നടത്താന്‍ ആരുമുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സുഹൃദ് രാജ്യങ്ങളെ പരിഗണിക്കും

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ക്ക് മേല്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ഇറാന്‍ പദ്ധതിയിടുന്നതായി ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുള്‍റേസ റഹ്‌മാനി ഫസ്ലി. സംഘര്‍ഷങ്ങളില്‍ ഇറാനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച താത്കാലിക കരാര്‍ പ്രകാരം 60 ദിവസത്തേക്ക് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിന് കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ പാടില്ല. ഇതിന് ശേഷമായിരിക്കും നിരക്കേര്‍പ്പെടുത്തുക എന്നാണ് വിവരം.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ഇറാനെന്ന് ചൈനയിലെ ബീജിങില്‍ നടന്ന ലോക സമാധാന ഫോറത്തില്‍ ഫസ്ലി പറഞ്ഞു. കടലിടുക്ക് ഉപയോഗിക്കുന്നതിന് കപ്പലുകളില്‍ നിന്ന് പണം ഈടാക്കുമെന്ന ഇറാന്റെ ആവശ്യം യുഎസ് നിഷേധിച്ചിരുന്നു.

Also Read: Ayatollah Ali Khamenei Funeral: 3,000 പേർ മരിച്ചേക്കാം! ഖമനയിയുടെ വിലാപയാത്രയ്ക്ക് മുമ്പ് 1000 കല്ലറകൾ ഒരുക്കി ഇറാൻ

ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ പ്രാദേശിക സ്വത്താണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സേവന ഫീസ് ഈടാക്കും, ഈ ചാര്‍ജുകളെ ടോളായി കാണരുതെന്നും ഫസ്ലി കൂട്ടിച്ചേര്‍ത്തു. ജലപാതയിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുക, കപ്പല്‍ ചലനങ്ങള്‍ നിരീക്ഷിക്കുക, കനത്ത സമുദ്ര ഗതാഗതം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നിവയും ഇറാന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇറാനോട് സൗഹൃദം പുലര്‍ത്തുകയും ദുഷ്‌കരമായ സമയങ്ങളില്‍ പിന്തുണയ്ക്കുകയും ചെയ്ത രാജ്യങ്ങള്‍ക്ക് ഫീസിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

അതേസമയം, ലോകത്തിലെ ആകെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. എന്നാല്‍ ഇറാനും അമേരിക്കയും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ മൂലം ഹോര്‍മുസ് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടു. ഇത് ആഗോള ഊര്‍ജ്ജ വിലയില്‍ വന്‍ വര്‍ധനവിന് കാരണമായി.

യുദ്ധം അവസാനിപ്പിച്ച് ഹോര്‍മുസിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ ഇറാനും അമേരിക്കയും തമ്മില്‍ പ്രാരംഭ കരാറിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഹോര്‍മുസ് ജലപാത വീണ്ടും തുറന്നു. എന്നാല്‍ സ്ഥിരമായ ഒത്തുത്തീര്‍പ്പിലേക്ക് എത്തുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

English Summary

Iran has sharply criticized Donald Trump, saying he lacks respect and decency, while also indicating that friendly nations could receive discounts on transit fees through the Strait of Hormuz. The remarks come amid ongoing regional tensions and renewed focus on one of the world’s most strategically important maritime trade routes.

 

Follow Us
Related Stories
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
Ayatollah Ali Khamenei Funeral: 3,000 പേർ മരിച്ചേക്കാം! ഖമനയിയുടെ വിലാപയാത്രയ്ക്ക് മുമ്പ് 1000 കല്ലറകൾ ഒരുക്കി ഇറാൻ
Iran-US Conflict: ട്രംപിന് സ്വന്തം കാര്യം നോക്കിയാല്‍ പോരേ? യുഎസ് കടുത്ത ദാരിദ്ര്യത്തിലാണ്; തിരിച്ചടിച്ച് ഇറാന്‍
കൊല്ലപ്പെട്ടിട്ട് നാല് മാസം; പരമോന്നത നേതാവ് ഖമനേയിയുടെ മൃതദേഹം ഇറാൻ സൂക്ഷിച്ചത് വിശ്വാസം പാലിച്ച്
മലയാളികൾക്ക് ആശ്വാസം; ഗൾഫ് സെക്ടറിലെ വിമാന സർവീസുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്; പുതിയ സമയക്രമങ്ങൾ ഇങ്ങനെ
US – Iran Conflict: ‘അമേരിക്ക തോറ്റു കഴിഞ്ഞു, ഖമേനിയുടെ ചോരയ്ക്ക് പകരം ചോദിക്കും’; ഇറാൻ പാർലമെന്റ് സ്പീക്കർ
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം