Gaza School Attack: ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍; ഗസയിലെ സ്‌കൂളില്‍ ബോംബിട്ടു

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നിരവധി കുട്ടികളാണ് ആക്രമണത്തിനിരയായത്. വടക്കന്‍ ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നതിനാലും ഇന്ധനക്ഷാമം നിലനില്‍ക്കുന്നതുകൊണ്ടും സംഭവസ്ഥലത്തേക്ക് ആംബുലന്‍സിന് വരാന്‍ കഴിയാത്തതും പരിക്കറ്റവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ വില്ലനായി.

Gaza School Attack: ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍; ഗസയിലെ സ്‌കൂളില്‍ ബോംബിട്ടു
Published: 

26 May 2024 | 06:13 AM

ഗസ: ജബലിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ടു. സഫ്താവി ഭാഗത്തെ അല്‍ നസ്ല സ്‌കൂളിലാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് അഭയാര്‍ഥികള്‍ക്ക് വെള്ളം എത്തിച്ച് നല്‍കിയിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു.

സംഭവത്തില്‍ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പേരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നിരവധി കുട്ടികളാണ് ആക്രമണത്തിനിരയായത്. വടക്കന്‍ ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നതിനാലും ഇന്ധനക്ഷാമം നിലനില്‍ക്കുന്നതുകൊണ്ടും സംഭവസ്ഥലത്തേക്ക് ആംബുലന്‍സിന് വരാന്‍ കഴിയാത്തതും പരിക്കറ്റവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ വില്ലനായി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേര്‍ കൂടി ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35,903 ആയി, 80,420 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, റഫയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. രണ്ടിനെതിരെ 13 ജഡ്ജിമാര്‍ റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന വിധിയെ പിന്തുണച്ചു. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോട് കോടതി ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവസ്ഥ വിനാശകരമാണ്. നിലവില്‍ എട്ട് ലക്ഷത്തിന് മുകളില്‍ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. റഫയിലെ ഇസ്രായേല്‍ ആക്രമണം ഒരു സമൂഹത്തെ മുഴുവനായും നശിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇസ്രായേലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യുഎന്നിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഗസയിലേക്കെത്തുന്ന സംഘത്തിന്റെ പ്രവേശനം ഉറപ്പുവരുത്താന്‍ ഇസ്രായേല്‍ നടപടി സ്വീകരിക്കണം. ഒരു മാസത്തിനുള്ളില്‍ കോടതി വിധിയില്‍ ഇസ്രായേല്‍ കൈകൊണ്ട നടപടികള്‍ എന്താണെന്ന് കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.

അതേസമയം, ഇതിന് മുമ്പ് കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും അതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് പാനല്‍ ബോഡി പ്രസിഡന്റ് ജസ്റ്റിസ് നവാം സലാം പറഞ്ഞു. കോടതി വിധിയെ ഫലസ്തീന്‍ അതോറിറ്റി സ്വാഗതം ചെയ്തെങ്കിലും. കോടതി ഉത്തരവ് പാലിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. റഫയില്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടി ദക്ഷിണാഫ്രിക്ക സ്വാഗതം ചെയ്തു. യുഎന്‍ രാജ്യങ്ങളോട് ഉത്തരവ് പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു