5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Iran Attack Israel Live Updates : ലെബനൻ യുദ്ധം കനക്കുന്നു; 8 ഇസ്രായേൽ സെെനികർ കൊല്ലപ്പെട്ടു

Iran-Israel Conflict : ലെബനൻ യുദ്ധത്തിൽ ആദ്യ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. ഹിസ്ബുള്ളയ്ക്കെതിരായ ഓപ്പറേഷനിലെ ആദ്യ മരണമാണ് ഇതെന്ന് സൈന്യം അറിയിച്ചു.

jenish-thomas
Jenish Thomas | Updated On: 03 Oct 2024 11:57 AM
Iran Attack Israel Live Updates : ലെബനൻ യുദ്ധം കനക്കുന്നു; 8 ഇസ്രായേൽ സെെനികർ കൊല്ലപ്പെട്ടു
Israel Vs Iran | Credits: PTI

LIVE NEWS & UPDATES

  • 03 Oct 2024 09:50 AM (IST)

    Israel Air Strike in Beirut: സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ

    കരയുദ്ധത്തിൽ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ. മധ്യ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കെട്ടിടം ലക്ഷ്യം വെച്ച് നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.

  • 03 Oct 2024 06:15 AM (IST)

    Joe Biden on Iran-Israel Conflict: ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് ജോ ബൈഡൻ

    ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

  • 03 Oct 2024 06:07 AM (IST)

    Israeli Soldiers Killed: ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു

    ലെബനനിൽ ഹിസ്ബുള്ളയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ 8 സൈനികർ കൊല്ലപ്പെട്ടു. വിവരം ഇസ്രായേൽ സ്ഥിതീകരിച്ചു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേൽ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

  • 02 Oct 2024 10:00 PM (IST)

    Israel-Hezbollah: ടെൽ അവീവിലുണ്ടായ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ് സായുധസേന

     

  • 02 Oct 2024 04:36 PM (IST)

    First Death In Lebanon Conflict: ലെബനൻ യുദ്ധത്തിൽ ആദ്യ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ

    ലെബനൻ യുദ്ധത്തിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യമാണ് മരണം സ്ഥിരീകരിച്ചത്. ഹിസ്ബുള്ളയ്ക്കെതിരായ ഓപ്പറേഷൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യ മരണമാണ് ഇതെന്ന് സൈന്യം അറിയിച്ചു.

  • 02 Oct 2024 03:10 PM (IST)

    Israel Embassy: ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി

    ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി തുഗ്ലക് റോഡിലെ ഇസ്രായേൽ എംബസിക്ക് ചുറ്റും ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി.

  • 02 Oct 2024 01:11 PM (IST)

    Iran Travel from India: ഇറാൻ യാത്രികർക്ക് മുന്നറിയിപ്പ്

  • 02 Oct 2024 12:59 PM (IST)

    Iran Attacks Israel : അപലപിച്ച് ലോക രാജ്യങ്ങൾ

  • 02 Oct 2024 12:55 PM (IST)

  • 02 Oct 2024 12:36 PM (IST)

    ഇസ്രായേലിൽ ഇറാൻ മിസൈലുകൾ പതിച്ചതിന്റെ വീഡിയോ പുറത്ത്

  • 02 Oct 2024 12:24 PM (IST)

    ബെഞ്ചമിൻ നെതന്യാഹു

  • 02 Oct 2024 12:23 PM (IST)

    Germany to India Airlines Returned: വിമാന സർവീസുകൾ മുടങ്ങി

    ഇറാൻ ഇസ്രയേലിനെ ആക്രമിച്ചതോടെ വിമാന സർവീസുകളും മുടങ്ങി. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് പാതിവഴിയിൽ തിരികെ ജർമനിയിലേക്ക് മടങ്ങിയത്. വിമാനങ്ങൾ പശ്ചിമേഷ്യൻ മേഖലയുടെ മുകളിൽ എത്തിയപ്പോഴാണ് ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയത്. തുടർന്ന് അടിയന്തരമായി വിമാനങ്ങൾ തിരിച്ചുവിടുകയായിരുന്നു.

  • 02 Oct 2024 07:31 AM (IST)

    ഇസ്രായേലിൻ്റെ മുന്നറിയിപ്പ്

  • 02 Oct 2024 06:49 AM (IST)

    ഇറാൻ മിസൈൽ ആക്രമണത്തിൽ സ്ഥിതി നിരീക്ഷിച്ച് ഇന്ത്യയും

    ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാനിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.

  • 02 Oct 2024 06:30 AM (IST)

    UN General Assembly Meeting: ഇറാന്റെ മിസൈൽ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങൾ

    ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങൾ. യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലുടെ ആവശ്യ പ്രകാരമാണ് അടിയന്തര യോഗം.

  • 02 Oct 2024 12:23 AM (IST)

  • 02 Oct 2024 12:18 AM (IST)

    Iran Attack Israel : തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ

    മിസൈൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈന്യത്തിൻ്റെ വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി അറിയിച്ചു

  • 02 Oct 2024 12:18 AM (IST)

    Israel Terrorist Attack : മിസൈൽ ആക്രമണത്തിനിടെ ഭീകരാക്രമണം

    ഇറാൻ്റെ മിസൈൽ ആക്രമണത്തിനിടെ ഇസ്രായേലിൽ വെടിവെപ്പുമുണ്ടായി. 8 പേർ മരിച്ചു. ടെൽ അവീവിന് സമീപം ജാഫയിൽ ഒരു റെയിൽവേ സ്‌റ്റേഷന് സമീപത്തായാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ഭീകരാക്രമണം സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

  • 02 Oct 2024 12:08 AM (IST)

    Indian Embassy In Israel : സുരക്ഷിതമായ ഇടത്തേക്ക് മാറാൻ നിർദേശം നൽകി ഇന്ത്യൻ എംബസി

    സുരക്ഷിതമായ ഇടത്തേക്ക് മാറാൻ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വേണ്ടിവന്നാൽ ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നുമാണ് നിർദ്ദേശം.

  • 02 Oct 2024 12:02 AM (IST)

    Iran Attack Israel Updates : ലക്ഷ്യം വെച്ചത് ഇസ്രായേലിൻ്റെ സൈനിക കേന്ദ്രങ്ങൾ

    തിരച്ചടിക്കാൻ ശ്രമിച്ചാൽ കൂടുതൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇസ്രായേലിന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രായേലിൻ്റെ പ്രധാന സൈനിക കേന്ദ്രങ്ങളാണ് ഇറാൻ ലക്ഷ്യം വെച്ചത്. കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • 01 Oct 2024 11:56 PM (IST)

    Iran Attack Israel : നസ്രുള്ളയെ വധിച്ചതിനുള്ള പ്രതികാരം

    ഹമാസ് തലവൻ ഇസ്മയിൽ ഹനിയെയും ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയെയും വധിച്ചതിന് പ്രതികാര നടപടിയായിട്ടാണ് ഇറാൻ്റെ ആക്രമണം. കൂടാതെ കഴിഞ്ഞ ദിവസം ഇസ്രായേൽ ലബനനിൽ കരയുദ്ധത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. 400 ഓളം മിസൈലുകൾ ഇറാൻ തൊടുത്തതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

  • 01 Oct 2024 11:46 PM (IST)

    Iran Missile Attack Israel : 200 ഓളം മിസൈലുകൾ തൊടുത്ത് ഇറാൻ

    200 ഓളം മിസൈലുകളാണ് ഇറാൻ ഇസ്രായേലിക്ക് തൊടുത്ത് വിട്ടത്. ഇറാൻ്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായെന്ന് വ്യക്തമായതോടെ ജനങ്ങളോട് ബോംബ ഷെൽട്ടറിലേക്ക് മാറാൻ നിർദേശം നൽകി. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഇറാൻ്റെ മിസൈൽ ആക്രമണം അവാസനിച്ചുയെന്നും ജനങ്ങൾക്ക് ബങ്കറുകൾ വിടാമെന്നും ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് അറിയിച്ചു.

ടെൽ അവീവ് : ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടരുന്ന. കരയുദ്ധത്തിൽ ഏട്ട് ഇസ്രായേലി സെെനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

Published On - Oct 01,2024 11:38 PM

Follow Us
Latest Stories