Israel strikes Beirut: ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ആയുധ കേന്ദ്രങ്ങളും ചാമ്പലാക്കി

Israel targets Hezbollah command centres in Beirut: ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായേല്‍. ആയുധ സംഭരണ ​​കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുകയാണെന്ന് ഇസ്രായേൽ സൈന്യം.

Israel strikes Beirut: ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ആയുധ കേന്ദ്രങ്ങളും ചാമ്പലാക്കി

ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയപ്പോള്‍

Published: 

03 Mar 2026 | 06:09 AM

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായേല്‍. ആയുധ സംഭരണ ​​കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേൽ നഗരമായ ഹൈഫയിൽ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയത്.

തിങ്കളാഴ്ച രാജ്യത്ത് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടതായി ലെബനൻ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ലെബനൻ സെക്ടറിലെ പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ കമാൻഡർ അബു ഹംസ റാമിയെ കൊല്ലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അല്‍പനേരം മുമ്പ് എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.

ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹിസ്ബുള്ളയുടെ നേതാവ് നയിം ഖാസിമിനെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Also Read: Iran-Israel Conflict: യുഎസ് ജെറ്റുകള്‍ വെടിവെച്ചിട്ട് കുവൈറ്റ്; നന്ദിയുണ്ടെന്ന് അമേരിക്ക

അതേസമയമം, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ഇറാന്റെ സ്‌റ്റേറ്റ് ടിവി ആസ്ഥാനത്തിന് സമീപം സ്‌ഫോടനമുണ്ടായി. ആസ്ഥാനത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടെന്നും, പുക ഉയരുന്നുണ്ടെന്നും, എന്നാല്‍ തങ്ങള്‍ പ്രവര്‍ത്തനം തുടരുകയാണെന്നും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് ടെലിഗ്രാമിൽ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ