Israel Strikes Iran: ടെഹ്‌റാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; പ്രത്യാക്രമണം നടത്തി ഇറാന്‍, കനത്ത മറുപടി പ്രതീക്ഷിച്ചോളൂവെന്ന് ഖാംനഇ

Israel Strikes Iran Updates: ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ടെല്‍ അവീവ് ലക്ഷ്യമാക്കി നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സ്ത്രീ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Israel Strikes Iran: ടെഹ്‌റാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; പ്രത്യാക്രമണം നടത്തി ഇറാന്‍, കനത്ത മറുപടി പ്രതീക്ഷിച്ചോളൂവെന്ന് ഖാംനഇ

ആയത്തുള്ള അലി ഖാംനഇ

Published: 

14 Jun 2025 09:03 AM

ടെഹ്‌റാന്‍: ഇറാനെതിരെ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ടെഹ്‌റാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നൂറോളം സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ രണ്ട് ഉന്നത സൈനിക കമാന്‍ഡര്‍മാരും ആറോളം ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ടെല്‍ അവീവ് ലക്ഷ്യമാക്കി നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സ്ത്രീ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ കയ്‌പേറിയതും വേദനാജനകവുമായ വിധി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ മുന്നറിയിപ്പ് നല്‍കി.

ഇറാനിയന്‍ മിസൈലുകള്‍ ടെല്‍ അവീവില്‍ പതിച്ചതിന് പിന്നാലെ ഇസ്രായേലില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങി. ഇതോടെ താമസസ്ഥലം വിട്ടുപോകാന്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇസ്രായേലിന്റെ സൈനിക നടപടികള്‍ക്ക് ഓപ്പറേഷന്‍ സിവിയര്‍ പനിഷ്‌മെന്റ് എന്ന പേരിലാണ് ഇറാന്‍ തിരിച്ചടി നല്‍കുന്നത്.

ഇറാന്റെ ആക്രമണം ഭയന്ന് ഇസ്രായേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സമീപഭാവിയില്‍ രാജ്യത്തിനും സാധാരണക്കാര്‍ക്കും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞിരുന്നു.

Also Read: Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍

അതേസമയം, നാല് മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 78 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ ഒന്നിലധികം ഭാഗങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇതേതുടര്‍ന്ന് ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ