AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran Strikes Israel: തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലില്‍ കനത്ത ഡ്രോണാക്രമണം

Iran-Israel Tensions Updates: ഇറാന്റെ രണ്ട് മിസൈലുകള്‍ ഇസ്രായേയിലെ ടെല്‍ അവീവില്‍ പതിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശത്രു രാജ്യത്തിന്റെ ആക്രമണം മൂലം ഇസ്രായേലിന്റെ തെക്കന്‍ തുറമുഖമായ എലാറ്റില്‍ സൈറണുകള്‍ മുഴങ്ങിയതായി ഐഡിഎഫ് അറിയിച്ചു.

Iran Strikes Israel: തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലില്‍ കനത്ത ഡ്രോണാക്രമണം
ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
Shiji M K | Published: 14 Jun 2025 06:10 AM

ടെല്‍ അവീവ്: ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ഡ്രോണാക്രമണം. ഇറാന്‍ അയച്ച മിസൈല്‍ അപകടത്തില്‍ 60 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരു സ്ത്രീ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഇറാന്റെ രണ്ട് മിസൈലുകള്‍ ഇസ്രായേയിലെ ടെല്‍ അവീവില്‍ പതിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശത്രു രാജ്യത്തിന്റെ ആക്രമണം മൂലം ഇസ്രായേലിന്റെ തെക്കന്‍ തുറമുഖമായ എലാറ്റില്‍ സൈറണുകള്‍ മുഴങ്ങിയതായി ഐഡിഎഫ് അറിയിച്ചു.

കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നെങ്കിലും ഇറാന്റെ ആക്രമണത്തില്‍ ആളപായം സംഭവിച്ചിട്ടില്ലെന്ന് ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രത്തിലെ ജീവനക്കാരന്‍ പറയുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെക്കന്‍ ഇസ്രായേലിലെ എയ്‌ലാറ്റ് മേഖലയില്‍ വ്യോമപ്രതിരോധ സംവിധാനം മിസൈലുകള്‍ തടഞ്ഞതായി ഐഡിഎഫ് പറയുന്നു. അരാവയിലും മിസൈലുകള്‍ തടഞ്ഞതായി വിവരമുണ്ട്.

അതേസമയം, ഇറാനില്‍ ഇസ്രായേല്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ തങ്ങളുടെ ആണവ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ തീപിടുത്തമുണ്ടായാതായും വിവരമുണ്ട്. മെഹ്‌റാബാദ് വിമാനത്താവളത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിനോട് ചേര്‍ന്ന് സ്‌ഫോടനം നടന്നതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Donald Trump-Elon Musk: ട്രംപിനെതിരെയുള്ള എന്റെ പോസ്റ്റുകള്‍ അതിരുകടന്നു: ഇലോണ്‍ മസ്‌ക്‌

അതിനിടെ, ഇറാന്‍ പരിധികള്‍ ലംഘിച്ചെന്നാണ് ഇസ്രായേലിന്റെ വാദം. ആളുകളോട് സംരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ഐഡിഎഫ് നിര്‍ദേശം നല്‍കി. ഇറാനില്‍ നിന്നും തൊടുത്തുവിടുന്ന മിസൈലുകള്‍ തടയാന്‍ ഇസ്രായേല്‍ സൈന്യം നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതിനാല്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നത് വരെ സുരക്ഷിതമായ മേഖലകളില്‍ തുടരണമെന്നാണ് നിര്‍ദേശം.