Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍
Israel Strikes in Iran: തങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായും ഇതെല്ലാം ഇറാന്റെ ആണവ പദ്ധതിക്കും സൈനിക ലക്ഷ്യങ്ങള്‍ക്ക് എതിരാണെന്നും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ആണവ പദ്ധതിയെ ലക്ഷ്യമാക്കി അയക്കുകയാണെന്നും സൈനികന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെഹ്‌റാന്‍: ഇറാന്‍ ആണവ പദ്ധതിക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ടെഹ്‌റാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂര്‍ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
തങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായും ഇതെല്ലാം ഇറാന്റെ ആണവ പദ്ധതിക്കും സൈനിക ലക്ഷ്യങ്ങള്‍ക്ക് എതിരാണെന്നും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ആണവ പദ്ധതിയെ ലക്ഷ്യമാക്കി അയക്കുകയാണെന്നും സൈനികന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാനിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ വൈറ്റ് ഹൗസ് മൗനം പാലിക്കുന്നത് തുടരുകയാണ്. ഇറാനെതിരായ ആക്രമണങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെടുന്നില്ല. മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.




ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടി സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് ഇസ്രായേല്‍ തങ്ങളെ അറിയിച്ചു. പ്രസിഡന്റ് ട്രംപും ഭരണകൂടവും യുഎസ് സേനയെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇറാന്‍ യുഎസിന്റെ താത്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുതെന്നും റൂബിയോ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ ലക്ഷ്യങ്ങളില്‍ ഡസന്‍ കണക്കിന് ഇസ്രായേലി ജെറ്റുകള്‍ ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ അയച്ചിരുന്നുവെന്ന് ഐഡിഎഫ് വക്താവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Also Read: Rabindra Nath Tagore Ancestral Home : രവീന്ദ്രനാഥ ടാഗോറിൻ്റെ വീട് തകർത്ത് ജനക്കൂട്ടം; പ്രശ്നം ഇത്
അതേസമയം, തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അത്തരത്തിലൊരു തെറ്റ് ഇസ്രായേല്‍ ചെയ്താല്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു.