AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

UAE Ticket Prices: പ്രവാസികൾക്ക് ആശ്വാസം, വ്യോമപാതകൾ സജീവമായി… വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

UAE Travel Sector Bounces Back After Ceasefire: നിലവിൽ അടിയന്തര ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കാനും പോകുന്നവരാണ് കൂടുതലെങ്കിലും, വരും ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെയും ബിസിനസ് യാത്രക്കാരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. യാത്ര പ്ലാൻ ചെയ്യുന്നവർ നിരക്കുകൾ ശ്രദ്ധിക്കണമെന്നും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ട്രാവൽ ഏജൻസി ഉടമകൾ നിർദ്ദേശിക്കുന്നു.

UAE Ticket Prices: പ്രവാസികൾക്ക് ആശ്വാസം, വ്യോമപാതകൾ സജീവമായി… വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും
Flight 1Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 23 Apr 2026 | 09:27 PM

അബുദാബി: പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുഎഇയിലെ യാത്രാ-വിനോദസഞ്ചാര മേഖല വീണ്ടും ഉണർവിലേക്ക്. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുദ്ധസാഹചര്യം കാരണം പ്രതിസന്ധിയിലായിരുന്ന ഈ മേഖലയിൽ വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. യുദ്ധ സാഹചര്യം മാറിയതോടെ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയുന്നത് പ്രവാസികൾക്ക് ഗുണകരമാകും.

ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയുന്നതും ഇന്ധനവിലയിലെ മാറ്റങ്ങളും ടിക്കറ്റ് നിരക്ക് സാധാരണ നിലയിലേക്ക് എത്തിക്കാൻ സഹായിക്കും. വിമാനക്കമ്പനികൾ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതോടെ ടിക്കറ്റ് ലഭ്യത വർദ്ധിക്കുകയും നിരക്ക് കുറയുകയും ചെയ്യും.

അവധിക്കാലം ആഘോഷിക്കാൻ പ്രവാസികൾ

മെയ് 26, 27 തീയതികളിൽ വരാനിരിക്കുന്ന ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) അവധിയും ഇന്ത്യയിലെ സ്കൂൾ അവധിക്കാലവും കണക്കിലെടുത്ത് നിരവധി പ്രവാസികളാണ് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ നാട്ടിലേക്ക് പോകാൻ കാത്തിരുന്നവർക്ക് വെടിനിർത്തൽ പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകുന്നത്.

Also Read – യുഎഇയിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത: വിവിധ ഇടങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

യാത്രക്കാരുടെ പൂർണ്ണമായ ആത്മവിശ്വാസം തിരിച്ചുവരാൻ രണ്ട് മുതൽ മൂന്ന് മാസം വരെ സമയമെടുത്തേക്കാമെന്നാണ് നിരീക്ഷകർ പറയുന്നത്. നിലവിൽ അടിയന്തര ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കാനും പോകുന്നവരാണ് കൂടുതലെങ്കിലും, വരും ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെയും ബിസിനസ് യാത്രക്കാരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. യാത്ര പ്ലാൻ ചെയ്യുന്നവർ നിരക്കുകൾ ശ്രദ്ധിക്കണമെന്നും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ട്രാവൽ ഏജൻസി ഉടമകൾ നിർദ്ദേശിക്കുന്നു.

കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത

മഴയോടൊപ്പം ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Follow Us