AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kuwait Airport Shuts Down: ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം: കുവൈത്ത് വിമാനത്താവളം അടച്ചു; മലയാളി യാത്രക്കാരടക്കം ആയിരങ്ങൾ പാതിവഴിയിൽ കുടുങ്ങി

Kuwait Airport Shuts Down : ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ കൺട്രോൾ ടവർ, റഡാർ സംവിധാനങ്ങൾ എന്നിവ തകരാറിലായതാണ് വ്യോമഗതാഗതം പൂർണ്ണമായി നിലയ്ക്കാൻ കാരണം. കോഴിക്കോട്ട് നിന്നും മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഒട്ടേറെ വിമാനങ്ങൾ പകുതി വഴിയിൽ വെച്ച് തിരിച്ചുവിട്ടു.

Kuwait Airport Shuts Down: ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം: കുവൈത്ത് വിമാനത്താവളം അടച്ചു; മലയാളി യാത്രക്കാരടക്കം ആയിരങ്ങൾ പാതിവഴിയിൽ കുടുങ്ങി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Updated On: 03 Jun 2026 | 05:22 PM

കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ, നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കും അവധിക്കും പുറപ്പെട്ട ഒട്ടേറെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാരും മറ്റ് വിദേശികളും പാതിവഴിയിൽ കുടുങ്ങി കടുത്ത ദുരിതത്തിലായി.

ടെർമിനലുകൾക്ക് തകരാർ; വിമാനങ്ങൾ തിരിച്ചുവിട്ടു

ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ (T1) കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ കൺട്രോൾ ടവർ, റഡാർ സംവിധാനങ്ങൾ എന്നിവ തകരാറിലായതാണ് വ്യോമഗതാഗതം പൂർണ്ണമായി നിലയ്ക്കാൻ കാരണം. കോഴിക്കോട്ട് നിന്നും മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഒട്ടേറെ വിമാനങ്ങൾ പകുതി വഴിയിൽ വെച്ച് തിരിച്ചുവിട്ടു.

Also read – Ebola Fake news: എബോള: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; വസ്തുതകൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയ

കുവൈത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്ത് വഴി കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും കണക്റ്റിങ് ടിക്കറ്റെടുത്തിരുന്ന നൂറുകണക്കിന് യാത്രക്കാർ യു.എ.ഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

അടിയന്തര യാത്രക്കാർ പ്രതിസന്ധിയിൽ; ബാങ്ക് ശാഖകളും അടച്ചു

ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് വിമാനത്താവളത്തിൽ മണിക്കൂറുകളോളമായി കാത്തിരിക്കുന്നത്. വിമാനങ്ങളുടെ സമയക്രമം പൂർണ്ണമായും തെറ്റിയ നിലയിലാണ്. സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (T1), ടെർമിനൽ നാല് (T4) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (NBK) ശാഖകൾ താൽക്കാലികമായി അടച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.

അധികൃതരുടെ നിർദേശം

വിമാനത്താവളത്തിന്റെ പ്രവർത്തനം എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് വിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കണമെന്ന് കർശന നിർദേശമുണ്ട്.

English Summary

Following an Iranian missile and drone attack that caused extensive damage to Kuwait International Airport, all flight operations have been suspended, leaving thousands of passengers, including many Keralites, stranded or diverted to neighboring countries. In response to the damage to infrastructure and ongoing safety concerns, an emergency has been declared at the airport, and the National Bank of Kuwait has temporarily closed its onsite branches.

Follow Us