Kuwait Salary Protection : ശമ്പളം വൈകിയാൽ കമ്പനി പൂട്ടും; കുവൈത്തിൽ കർശന നടപടിയുമായി അതോറിറ്റി
Kuwait declares workers' salaries a red line: ശമ്പളം വൈകിയാൽ കമ്പനിയുടെ ഫയലുകൾ സസ്പെൻഡ് ചെയ്യും. അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി തന്നെ നൽകണം. വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും കുവൈത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശമ്പള വിതരണം കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിമാസ പരിശോധനകൾ ശക്തമാക്കി. തൊഴിലാളികളുടെ ശമ്പളം എന്നത് ലംഘിക്കാൻ പാടില്ലാത്ത ‘റെഡ് ലൈൻ’ ആണെന്ന് അതോറിറ്റി വ്യക്തമാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ.
ശമ്പളം വൈകിയാൽ കമ്പനിയുടെ ഫയലുകൾ സസ്പെൻഡ് ചെയ്യും. അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി തന്നെ നൽകണം. വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും കുവൈത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
അൽ ജഹ്‌റയിൽ വൈദ്യുതി തടസ്സം
കുവൈത്തിലെ അൽ ജഹ്‌റ ഗവർണറേറ്റിലെ പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ശനിയാഴ്ച രാത്രി പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷൻ പ്രവർത്തനരഹിതമായതാണ് പെട്ടെന്നുള്ള തടസ്സത്തിന് കാരണമായതെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു.
വിവരം ലഭിച്ചയുടൻ എമർജൻസി ടീമുകൾ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്നുണ്ടായ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് കഴിഞ്ഞ ആഴ്ചകളിൽ കുവൈത്തിലെ ചില പവർ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണോ ഇപ്പോഴത്തെ തകരാറെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. സാങ്കേതിക തടസ്സം നേരിട്ടപ്പോൾ ഉദ്യോഗസ്ഥരുമായി സഹകരിച്ച ജനങ്ങൾക്ക് മന്ത്രാലയം നന്ദി അറിയിച്ചു.