5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kuwait : കടയുടെ പുറത്തുവച്ച് സാധനങ്ങൾ വിൽക്കുന്നതിന് വിലക്ക്; ഉത്തരവ് പുറപ്പെടുവിച്ച് കുവൈറ്റ് വാണിജ്യമന്ത്രാലയം

Kuwait Bans Sales Outside Shops : കടയുടെ പുറത്ത് വച്ച് സാധനങ്ങൾ കച്ചവടം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Kuwait : കടയുടെ പുറത്തുവച്ച് സാധനങ്ങൾ വിൽക്കുന്നതിന് വിലക്ക്; ഉത്തരവ് പുറപ്പെടുവിച്ച് കുവൈറ്റ് വാണിജ്യമന്ത്രാലയം
കുവൈറ്റിലെ കട (Image Credits – Jaber Abdulkhaleg/Anadolu Agency via Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 02 Oct 2024 19:11 PM

കടയുടെ പുറത്തുവച്ച് സാധനങ്ങൾ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ് വാണിജ്യ മന്ത്രാലയം. വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽഅജീൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലെറ്റുകളുടെയും കെട്ടിടത്തിന് പുറത്തുവച്ച് സാധനങ്ങൾ വിൽക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇത് നിരവധി കച്ചവടക്കാർക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

നിയമവിരുദ്ധമായതും ലൈസൻസില്ലാത്തതുമായ വാണിജ്യ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കണം. കച്ചവടങ്ങളിലെ സുതാര്യത വർധിപ്പിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കാവുന്ന നിയമവിരുദ്ധ ഓഫറുകളിൽ നിന്ന് അവരെ സംരക്ഷിക്കാനും ഈ നിർദ്ദേശം സഹായിക്കും. ഉപഭോക്താക്കൾക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Also Read : Israel Terrorist Attack: അനാവശ്യ യാത്രകൾ ഒഴിവാക്കാണം; ഇസ്രയേലിലെ ഇന്ത്യക്കാരോട് നിർദേശിച്ച് എംബസി

കടയുടെ പുറത്തുവച്ച് സാധനങ്ങൾ വിൽക്കുന്നത് പൊതുവേ പതിവുള്ളതാണ്. കടയുടെ വരാന്തയിലും മുൻവശത്ത് റോഡിനോട് ചേർന്നുള്ള ഇടങ്ങളിലും ആളുകളുടെ ശ്രദ്ധ കിട്ടാനായി സാധനങ്ങൾ അടുക്കിവെക്കാറുണ്ട്. ഇത് ഉപഭോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കാറുമുണ്ട്. ഇത് കണ്ടാണ് പലപ്പോഴും പല ഉപഭോക്താക്കളും കടയിലേക്ക് കയറുന്നത്. അതുകൊണ്ട് തന്നെ കടയ്ക്ക് പുറത്ത് സാധനങ്ങൾ വെക്കുന്നത് കച്ചവടത്തെ സഹായിച്ചിരുന്നു. എന്നാൽ, പുതിയ നിയമം ഇതിനൊക്കെ തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ട്.

മന്ത്രാലയം പറയുന്നത് പ്രകാരം ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനാണ് പുതിയ നിയമം. കച്ചവടക്കാരുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, നിയമവിരുദ്ധമായതും ലൈസൻസില്ലാത്തതുമായ കച്ചവട രീതികൾ തടയുക, സുതാര്യത വർധിപ്പിക്കുക, നിയമവിരുദ്ധമായ ഓഫറുകളിൽ നിന്ന് ഉപഭോക്താക്കളെ തടയുക എന്നിങ്ങനെ പല ലക്ഷ്യങ്ങളും ഇതിലുണ്ടെന്ന് മന്ത്രാലയം പറയുന്നു.

ഇത് ഇന്ത്യക്കാർക്കും മലയാളികൾക്കും തിരിച്ചടിയാണ്. കുവൈറ്റിലടക്കം ഗൾഫ് രാജ്യങ്ങളിൽ നിരവധി മലയാളികൾ കട നടത്തി ജീവിതമാർഗം കണ്ടെത്തുന്നവരാണ്. ഇവരെയൊക്കെ പുതിയ നിർദ്ദേശം സാരമായി ബാധിക്കും. കടയ്ക്ക് പുറത്തോ വരാന്തയിലോ ഒന്നും സാധനങ്ങൾ ഇറക്കി ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ കച്ചവടം സാരമായി കുറയും. ഓഫറുകൾ കണ്ടും സാധനങ്ങൾ കണ്ടും കടയിലേക്ക് കയറുന്നവരുടെ എണ്ണത്തിൽ വ്യാപകമായ കുറവുണ്ടാവുമെന്നതിനാൽ വരുമാനത്തിലും കുറവുണ്ടാവും. ഇത്രയൊക്കെ പ്രശ്നങ്ങൾ കച്ചവടക്കാർക്കുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് പുതിയ നിർദ്ദേശം ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നുണ്ട്.

Latest News