AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran – USA Conflict: ‘ആരെയും പേടിയില്ല’; ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറെന്ന് ഇറാൻ

Iran Responds To USA: ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം തയ്യാറാണെന്ന് ഇറാൻ. ഹൈബ്രിഡ് യുദ്ധമെന്നാണ് ഇറാൻ അമേരിക്കൻ ഇടപെടലിനെ വിശേഷിപ്പിച്ചത്.

Iran – USA Conflict: ‘ആരെയും പേടിയില്ല’; ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറെന്ന് ഇറാൻ
ഇറാൻImage Credit source: PTI
Abdul Basith
Abdul Basith | Updated On: 27 Jan 2026 | 03:41 PM

രാജ്യത്തിനെതിരായ ഏത് ആക്രമണത്തെയും നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ഇറാൻ. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇറാൻ്റെ പ്രഖ്യാപനം. ആക്രമണങ്ങളെ ചെറുക്കാൻ മുൻപത്തേതിനെക്കാൾ തങ്ങൾ സജ്ജരാണെന്ന് ഇറാൻ പ്രതികരിച്ചു. മിഡിലീസ്റ്റ് മോണിറ്റർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നിലവിലെ സാഹചര്യത്തെ ഹൈബ്രിഡ് യുദ്ധം എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വിശേഷിപ്പിച്ചത്. ഇറാനിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണ് എന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ തങ്ങൾക്ക് പ്രഹരശേഷിയുണ്ടെന്നും ഇസ്മായിൽ ബഗായ് അവകാശപ്പെട്ടു. ആഭ്യന്തര പ്രഹരശേഷി ഉപയോഗിച്ച് ഏത് പ്രകോപനത്തിനും ശക്തവും നിർണ്ണായകവുമായ രീതിയിൽ തങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also Read: Iran-US Conflict: ഗൾഫ് രാജ്യങ്ങളെല്ലാം അപകടത്തിൽ; വെല്ലുവിളിയാകുന്നത് ട്രംപ്

മേഖലയിലെ അസ്ഥിരത ഇറാന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് അയൽരാജ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. റഷ്യയുമായും ചൈനയുമായുള്ള രാജ്യത്തിൻ്റെ പ്രതിരോധ സഹകരണം ശക്തമാണ്. റഷ്യയുമായുള്ള പങ്കാളിത്ത കരാറിന്റെ ഭാഗമായി പ്രതിരോധ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ന്തം നാട്ടിലെ മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെച്ച് ഇറാനെ കുറ്റപ്പെടുത്തുന്ന അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയിൽ ഇമിഗ്രേഷൻ പോലീസിനെതിരായ പ്രതിഷേധപ്രകടനങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് ഇസ്മായിൽ ബഗായുടെ പ്രതികരണം.

പേർഷ്യൻ ഗൾഫിലേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ യുഎസ്എസ് അബ്രഹാം ലിങ്കൺ ഉൾപ്പെടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുന്നുണ്ടെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

യുഎസ് ഇറാന്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ ഒരു ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം.