AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Madinah Accident: മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Madinah Accident: ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശിക്കാനായി...

Madinah Accident: മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
Accident (9)Image Credit source: special arrangement
Ashli C
Ashli C | Published: 04 Jan 2026 | 07:28 AM

സൗദി അറേബ്യയിൽ മദീനക്ക് സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിന്റെറ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.

ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശിക്കാനായി യാത്ര ആരംഭിച്ചപ്പോഴാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴ് പേരാണ് യാത്ര ചെയ്തിരുന്നത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.