China Restaurant Fire: ചൈനയിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 22 പേർ മരിച്ചു

China Restaurant Fire: ഈ മാസം ചൈനയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. ഏപ്രിൽ 9 ന്, ചെങ്‌ഡെ നഗരത്തിലെ ഒരു നഴ്‌സിംഗ് ഹോമിൽ ഉണ്ടായ തീപിടുത്തത്തിൽ 20 പേർ മരിച്ചിരുന്നു.

China Restaurant Fire: ചൈനയിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 22 പേർ മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

29 Apr 2025 | 08:26 PM

ചൈനയിലുണ്ടായ തീപിടിത്തത്തിൽ 22 പേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലുള്ള ലിയോയാങ് സിറ്റിയിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് 12:25 നാണ് തീപിടിത്തം ഉണ്ടായത്. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അറിയിച്ചു. രാജ്യവ്യാപകമായി അഗ്നി സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റെസ്റ്റോറന്റിലെ അടുക്കളയിൽ നിന്ന് തീ പടർന്നതെന്നാണ് വിവരം. ഈ മാസം ചൈനയിലുണ്ടായ രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. ഏപ്രിൽ 9 ന്, ചെങ്‌ഡെ നഗരത്തിലെ ലോങ്‌ഹുവ കൗണ്ടിയിലുള്ള ഒരു നഴ്‌സിംഗ് ഹോമിൽ ഉണ്ടായ തീപിടുത്തത്തിൽ 20 പേർ മരിച്ചിരുന്നു. നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ, അഗ്നിശമന മാർഗങ്ങളുടെ അഭാവം, കെട്ടിട കോഡുകൾ നടപ്പിലാക്കാത്തത് തുടങ്ങിയവ ഇത്തരം അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ