AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maternity Leave : അബുദാബിയിൽ പ്രസവാവധി 30 ദിവസം കൂടി നീട്ടി; സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Maternity Leave In Abu Dhabi : അബുദാബിയിൽ മറ്റേണിറ്റി ലീവ് 90 ദിവസമാക്കി ഉയർത്തി. നേരത്തെ 60 ദിവസമായിരുന്ന അവധി 30 ദിവസം കൂടി വർധിപ്പിച്ചാണ് 90 ദിവസമാക്കിയിരിക്കുന്നത്.

Maternity Leave : അബുദാബിയിൽ പ്രസവാവധി 30 ദിവസം കൂടി നീട്ടി; സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Maternity Leave In Abu Dhabi (Image Courtesy - Getty Images)
Abdul Basith
Abdul Basith | Published: 27 Aug 2024 | 11:44 PM

അബുദാബിയിൽ പ്രസവാവധിയുടെ കാലാവധി നീട്ടി. 60 ദിവസമായിരുന്ന അവധി 30 ദിവസം കൂടിയാണ് നീട്ടിയത്. ഇതോടെ ആകെ പ്രസവാവധി 90 ദിവസമായി. സെപ്തംബർ ഒന്ന് മുതൽ നീട്ടിയ പ്രസവാവധി പ്രാബല്യത്തിൽ വരും. അന്ന് മുതൽ പ്രസവിക്കുന്ന അമ്മമാർക്ക് 90 ദിവസം പ്രസവാവധി എടുക്കാനാവും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. രണ്ട് മാസത്തെ പ്രസവാവധി വലിയ ബുദ്ധിമുട്ടാണെന്ന് വ്യാപക പരാതികളുണ്ടായിരുന്നു. രണ്ട് മാസം തീരെ കുറഞ്ഞ കാലയളവാണെന്ന പരാതികൾക്കൊടുവിലാണ് അധികൃതരുടെ പുതിയ തീരുമാനം. യുഎഇയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മൂന്ന് മാസത്തെ പ്രസവാവധിയുണ്ട്. എന്നാൽ, സ്വകാര്യ കമ്പനികളിൽ 60 ദിവസം വരെയായിരുന്നു പ്രസവാവധി. ഇതിൽ 45 ദിവസത്തെ ശമ്പളം പൂർണമായും ബാക്കി പാതിയും ലഭിക്കും.

Also Read : Right to disconnect law: അവധി ദിവസം വിളിക്കുന്ന ബോസിനെ മൈൻഡ് ചെയ്യേണ്ട; പുതിയ നിയമവുമായ ഓസ്ട്രേലിയ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആല്യ അൽ ഹരീഥി തീരുമാനത്തിൽ സർക്കാരിന് നന്ദി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. “ആദ്യത്തെ പ്രസവത്തിൽ എനിക്ക് കുഞ്ഞിനൊപ്പം വേണ്ടത്ര സമയം ലഭിച്ചില്ല. സിസേറിയൻ ആയിരുന്നതിനാൽ എനിക്കും വേണ്ടത്ര വിശ്രമം ലഭിച്ചില്ല. 60 ദിവസ ലീവ് പോളിസി കാരണം ചിലർക്ക് പ്രസവിക്കാൻ തന്നെ മടിയായിരുന്നു. പുതിയ തീരുമാനം ഒരുപാട് പേരെ അത്തരത്തിലും സഹായിക്കും. യുഎഇയിൽ എല്ലായിടത്തും ഈ നിയമം വരണം.”- ആല്യ പ്രതികരിച്ചു.