Iran-US War: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി

Trump Exhausted Every Effort to Reach Iran Peace Agreement, Claims Mojtaba Khamenei: ഈ കരാറില്‍ പറയുന്നതിന് അപ്പുറത്തേക്ക് അമേരിക്ക എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ഇറാന് അതിനൊരിക്കലും വഴങ്ങില്ലെന്നും ഖമേനി പറഞ്ഞു. അമേരിക്കന്‍ ആവശ്യങ്ങള്‍ ഉയര്‍ത്തിയാല്‍ അവയ്ക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കില്ല.

Iran-US War: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി

മൊജ്തബ ഖമേനി

Updated On: 

19 Jun 2026 | 06:40 AM

ടെഹ്‌റാന്‍: അമേരിക്ക ഇറാനുമായി സമാധാന കരാറില്‍ എത്തിച്ചേരാനായി എല്ലാ വഴികളും ഉപയോഗിച്ചുവെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമേനി. യുഎസുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കയുടെ നിരാശയാണ് ഇത്തരമൊരു കരാറിലേക്ക് എത്തിച്ചതെന്നും മൊജ്തബ ഖമേനി പറഞ്ഞു.

ഇറാന്‍ പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും അമേരിക്കന്‍ ഐക്യനാടുകളും തമ്മില്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഈ ഘട്ടത്തിലേക്ക് കടക്കാന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും, ഏറ്റവും കൂടുതല്‍ സമ്മര്‍ദം ചെലുത്തിയത് അമേരിക്കയാണ്. നിരാശയില്‍ നിന്നും ഇത് സാധ്യമാക്കാന്‍ എല്ലാത്തരം സ്വാധീനങ്ങളും യുഎസ് പ്രസിഡന്റ് ഉപയോഗിച്ചു, സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഖമേനി പറയുന്നു.

കരാറുമായി ബന്ധപ്പെട്ട് തനിക്ക് പലതരത്തിലുള്ള സംശയങ്ങളുണ്ടെന്നും ഖമേനി പറഞ്ഞു. കരാറിനെ കുറിച്ചുള്ള തന്റെ വീക്ഷണം വളരെ വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇറാന്‍ എന്ന രാജ്യത്തിന്റെയും അവിടെയുള്ള ആളുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രസിഡന്റിന് പ്രതിജ്ഞാബദ്ധതയുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് കരാറിന് അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കരാറില്‍ പറയുന്നതിന് അപ്പുറത്തേക്ക് അമേരിക്ക എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ഇറാന് അതിനൊരിക്കലും വഴങ്ങില്ലെന്നും ഖമേനി പറഞ്ഞു. അമേരിക്കന്‍ ആവശ്യങ്ങള്‍ ഉയര്‍ത്തിയാല്‍ അവയ്ക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കില്ല. നിലവില്‍ പ്രസ്താവിച്ച വ്യവസ്ഥകളുടെ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കണമെന്നും ഖമേനി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.

കരാറിലേക്ക് അതിവേഗം

വളരെ പെട്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ ഭരണാധികാരികളും എത്തിയത്. ജൂണ്‍ 19ന് ജനീവയില്‍ വെച്ചാകും ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെക്കുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെ ഡിജിറ്റല്‍ രേഖയില്‍ ഇരുവിഭാഗവും ഒപ്പുവെക്കുകയായിരുന്നു.

Also Read: Iran-US Peace Deal: യുദ്ധഭീതിയൊഴിഞ്ഞു, ഇറാന്‍-യുഎസ് സമാധാന കരാറില്‍ ഒപ്പുവെച്ചു; ലംഘിച്ചാല്‍ വീണ്ടും യുദ്ധം

ഫ്രാന്‍സില്‍ വെച്ച് നടന്ന ജി7 ഉച്ചകോടിക്ക് ശേഷം വെര്‍സൈല്‍സ് കൊട്ടാരത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നിടെയാണ് ട്രംപ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ട്രംപ് പത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ, ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന കരാറാണിതെന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ എക്‌സിലൂടെ പറഞ്ഞത്.

ജൂണ്‍ 19ന് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ചാകും ഔപചാരികമായി കരാറില്‍ ഒപ്പുവെക്കുന്നത് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും, പിന്നീട് മാറ്റുകയായിരുന്നു. എന്നാല്‍ ജനീവയില്‍ വെച്ചുള്ള യോഗം ഉണ്ടാകുമെന്ന് ഇറാന്‍ പ്രതികരിച്ചു.

കരാറില്‍ ഇപ്രകാരം

സുപ്രധാനമായ ഒട്ടനവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ഇറാനും യുഎസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇറാനെതിരായ നാവിക ഉപരോധം 30 ദിവസത്തിനുള്ളില്‍ യുഎസ് നീക്കണം. ഇക്കാലയളവിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. അന്തിമ കരാറില്‍ എത്തിച്ചേര്‍ന്ന് 30 ദിവസത്തിനുള്ളില്‍ ഇറാന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നും യുഎസ് പറയുന്നു.

English Summary

Mojtaba Khamenei claimed that Donald Trump used all available influence and diplomatic efforts in an attempt to secure a peace agreement with Iran. The remarks come amid ongoing discussions about US-Iran relations and regional stability in the Middle East.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം