AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: അവസരം മുതലെടുത്തോളൂ; സ്വര്‍ണവിലയില്‍ കനത്ത ഇടിവ്

One Pavan Gold Rate on June 19 Friday: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തയാറാകാത്തത് ആണ് നിലവില്‍ സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കിയത്. പലിശ കുറച്ചില്ലെങ്കില്‍ നിക്ഷേപകര്‍ ബോണ്ട്, എഫ്ഡികള്‍ തുടങ്ങിയവയിലേക്ക് തിരിയും, ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുന്നതിനാല്‍ വില ഇനിയും കുറയാനാണ് സാധ്യത.

Kerala Gold Rate: അവസരം മുതലെടുത്തോളൂ; സ്വര്‍ണവിലയില്‍ കനത്ത ഇടിവ്
ഇന്നത്തെ സ്വര്‍ണവില Image Credit source: uniquely india/Getty Images Creative 2026
Shiji M K
Shiji M K | Published: 19 Jun 2026 | 07:08 AM

സ്വര്‍ണാഭരണപ്രേമികള്‍ കാത്തിരുന്ന ആ ദിനം ഉടന്‍ വന്നുചേര്‍ന്നേക്കും. രാജ്യാന്തര വിപണിയില്‍ കടുത്ത നഷ്ടമാണ് സ്വര്‍ണം നേരിടുന്നത്, ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയിലും വലിയ മാറ്റം. ജൂണ്‍ 18ന് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം, ഉച്ച കഴിഞ്ഞതോടെ പവന് 1,160 രൂപ താഴ്ന്ന് 1,09,640 ലേക്ക് എത്തി. ഒരു ഗ്രാമിന് 145 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ 4,268 ഡോളറിലേക്ക് സ്വര്‍ണം താഴ്ന്നതാണ് കേരളത്തിലെ വിലയും മാറാന്‍ കാരണമായത്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തയാറാകാത്തത് ആണ് നിലവില്‍ സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കിയത്. പലിശ കുറച്ചില്ലെങ്കില്‍ നിക്ഷേപകര്‍ ബോണ്ട്, എഫ്ഡികള്‍ തുടങ്ങിയവയിലേക്ക് തിരിയും, ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുന്നതിനാല്‍ വില ഇനിയും കുറയാനാണ് സാധ്യത.

യുഎസ് കേന്ദ്ര ബാങ്കും സ്വര്‍ണവും

അടിസ്ഥാന പലിശ നിരക്കില്‍ നിലവില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് പണനയ സമിതിയുടെ തീരുമാനം. എന്നാല്‍ ഈ വര്‍ഷം തന്നെ പലിശ നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തുമെന്ന സൂചന സമിതി അംഗങ്ങള്‍ നല്‍കുന്നുണ്ട്. ഇനിയും പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് സ്വര്‍ണത്തിന് തിരിച്ചടിയാകും. പലിശ നിരക്ക് ഉയരുന്നതും കൂട്ടാന്‍ പോകുന്നുവെന്ന പ്രതീക്ഷയും കടപ്പത്ര യീല്‍ഡ്, ബാങ്ക് നിക്ഷേപം, ഡോളര്‍ എന്നിവയെ ശക്തിപ്പെടുത്തും.

മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കുന്നത് സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയ്ക്കും. ഇത് വീണ്ടും വിലയിടിവിന് കാരണമാകുന്നതാണ്. ഡോളറും കരുത്താര്‍ജ്ജിച്ച് മുന്നേറുകയാണ്. 100.58 എന്ന നിരക്കിലാണ് ഇപ്പോള്‍ ഡോളര്‍ സൂചിക. ഡോളര്‍ കരുത്ത് കാട്ടുമ്പോള്‍ സ്വര്‍ണം ഇടിയും.

Also Read: Kerala Gold Rate: ആശ്വാസനിരക്കിൽ സ്വർണം, മാറ്റമില്ലാതെ വില; ഇന്ന് പവന് എത്ര?

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുറഞ്ഞു

ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ 15 ശതമാനമാക്കി ഉയര്‍ത്തിയത്. ഇതോടെ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 70 ശതമാനത്തോളം കുറഞ്ഞു. നിലവില്‍ 25-30 ടണ്‍ വരെയാണ് ഇറക്കുമതി നടക്കുന്നത്. നേരത്തെ ഇത് 75 മുതല്‍ 100 ടണ്‍ വരെയായിരിക്കും.

ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി 60.14 ശതമാനം വര്‍ധിച്ച് 9.04 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതിയില്‍ 24 ശതമാനം ഉയര്‍ച്ച സംഭവിച്ചത് ഏറ്റവും ഉയര്‍ന്ന നിരക്കായ 71.98 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.

സ്വര്‍ണം വലിയ അളവില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശനാണ്യം കൂടുതലായി പുറത്തേക്ക് ഒഴുകും. ഇത് നിയന്ത്രിക്കുന്നതിനായാണ് സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ തീരുവ ഉയര്‍ത്തുകയും ചെയ്തു. രാജ്യത്തിന്റെ ആകെ ഇറക്കുമതിയുടെ 5 ശതമാനത്തിലധികം സ്വര്‍ണമാണ്. ഇത് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

English Summary

Gold prices witnessed a sharp decline in the international market, influencing sentiment among buyers and investors. Check the latest Kerala gold rates for June 19, along with key market trends and price movements affecting the precious metal.

Follow Us