US Iran Deal : ഹോര്‍മുസ് തുറന്നു; ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്ന് അമേരിക്ക
America Iran Peace Deal : മാസങ്ങളായി നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പശ്ചിമേഷ്യ ശാന്തിയിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള എല്ലാവിധ നിയന്ത്രണങ്ങളും അമേരിക്ക നീക്കിയിരിക്കുകയാണ്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി തങ്ങളുടെ എക്‌സ് ഹാന്‍ഡില്‍ വഴി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയും ഇറാനും തമ്മില്‍ പ്രാഥമിക സമാധാന കരാറില്‍ ഒപ്പു വച്ചത്.
വാഷിങ്ടണ്‍ : മാസങ്ങളായി നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പശ്ചിമേഷ്യ ശാന്തിയിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള എല്ലാവിധ നിയന്ത്രണങ്ങളും അമേരിക്ക നീക്കിയിരിക്കുകയാണ്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി തങ്ങളുടെ എക്‌സ് ഹാന്‍ഡില്‍ വഴി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയും ഇറാനും തമ്മില്‍ പ്രാഥമിക സമാധാന കരാറില്‍ ഒപ്പു വച്ചത്.
എല്ലാവിധ നടപടിളും അവസാനിപ്പിച്ചു
യു.എസ് പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം ഇറാന്‍ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അവിടെ നിന്ന് തിരിച്ചിറങ്ങുതിനുമുള്ള നിയന്ത്രണങ്ങള്‍ തങ്ങള്‍ പിന്‍വലിക്കുകയാണ്. തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം അമേരിക്കന്‍ സൈന്യം തടസ്സപ്പെടുത്തില്ല. മേഖലയില്‍ ഉണ്ടായിരുന്ന എല്ലാവിധ നടപടിളും അവസാനിപ്പിച്ചു. യു.സ് അമേരിക്കന്‍ കാരാര്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ നാവിക സേനാ കപ്പലുകള്‍ മേഖലയില്‍ തുടുരും എന്നും സെന്‍ട്രന്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു.
Also Read: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി
വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധം
കാരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചില്ലെങ്കില്‍ യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഉണ്ടായിരിക്കുന്നത് പ്രാധമികമായ ധാരണയാണെന്നും അന്തിമ കരാര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സ് വേദിയിാകുന്ന ജി 7 ഉച്ചകോടിക്കെത്തിയ ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി വെഴ്‌സായി കൊട്ടാരത്തില്‍ നടത്തിയ അത്താഴ വിരുന്നിനിടെയാണ് സമാധാന കരാറില്‍ ഒപ്പു വക്കുന്നത്. അതേ സമയം കരാര്‍ മറികടന്ന് അമേരിക്ക എന്തെങ്കിലും ചെയ്താല്‍ ഇറാന്‍ അത് അംഗീകരിക്കില്ലെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനെയും പറഞ്ഞിട്ടുണ്ട്.
സമാധാന പ്രതീക്ഷയില്‍ ലോക രാജ്യങ്ങള്‍
എന്തായാലും നിലവിലെ സമാധാന അന്തരീക്ഷം ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. യുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങല്‍ മൂലം ഇന്ധനപ്രതിസന്ധിയുള്‍പ്പെടെ രാജ്യത്തിന് നേരിടേണ്ടി വന്നു. പട്രോള്‍ ഡീസല്‍ വിലയില്‍ പത്ത് രൂപയുടെ വര്‍ദ്ധനവാണ് യുദ്ധത്തെ തുടര്‍ന്ന് ഉണ്ടായത്. വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വിലയില്‍ ആയിരത്തിനടുത്ത് രൂപയാണ് അടുത്തിടെ കൂടിയത്. ഗള്‍ഫ് നാടുകളില്‍ പ്രവാസികളായി ജീവിക്കുന്നവരും യുദ്ധത്തിന്റെ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നു. സ്വര്‍ണ വിലയിലും വന്‍ കുതിപ്പുണ്ടായി. മേഖല ശാന്തമാകുന്നതോടെ നേരിട്ട പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English Summary
After months of conflict, the Middle East is moving towards peace. The United States has finally lifted all restrictions on Iranian ports. The US Central Command officially announced this through its X handle. The United States and Iran signed a preliminary peace agreement yesterday.