AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കണ്ണൂരിൽ ആൺ സുഹൃത്തിന്റെ മർദ്ദനത്തിനു പിന്നാലെ യുവതി ജീവനൊടുക്കി; ആരോപണവുമായി കുടുംബം

തലശേരിയില്‍വെച്ച് ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. തന്നെ ആൺ സുഹൃത്ത് മർദ്ദിച്ചു എന്ന കാര്യം മകൾ പറഞ്ഞിരുന്നു എന്നാണ് കുടുംബം പറയുന്നത്. ആദിത്യയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മാത്രമല്ല ആൺസുഹൃത്ത് മർദ്ദിച്ചതിൽ പിന്നെ ആദിത്യ വലിയ രീതിയിൽ മാനസികമായി തളർന്നിരുന്നു............

കണ്ണൂരിൽ ആൺ സുഹൃത്തിന്റെ മർദ്ദനത്തിനു പിന്നാലെ യുവതി ജീവനൊടുക്കി; ആരോപണവുമായി കുടുംബം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 19 Jun 2026 | 07:42 AM

കണ്ണൂർ: ആൺ സുഹൃത്തിന്റെ മർദ്ദനത്തിന് പിന്നാലെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പാനൂർ വള്ളങ്ങാട് സ്വദേശി ആദിത്യ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് കേസ് എടുത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയത്. പിന്നീട് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. ആദിത്യയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. ജൂൺ എട്ടിനാണ് ആരോപണത്തിന് കാരണമായ മർദ്ദനം നടന്നതെന്നാണ് സൂചന.

ആദിത്യ വലിയ രീതിയിൽ മാനസികമായി തളർന്നിരുന്നു

തലശേരിയില്‍വെച്ച് ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. തന്നെ ആൺ സുഹൃത്ത് മർദ്ദിച്ചു എന്ന കാര്യം മകൾ പറഞ്ഞിരുന്നു എന്നാണ് കുടുംബം പറയുന്നത്. ആദിത്യയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മാത്രമല്ല ആൺസുഹൃത്ത് മർദ്ദിച്ചതിൽ പിന്നെ ആദിത്യ വലിയ രീതിയിൽ മാനസികമായി തളർന്നിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഞായറാഴ്ച ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യയെ ഉടനെ തന്നെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അവിടെനിന്നും ആരോഗ്യം കൂടുതൽ വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. താൻ ജീവൻ എടുക്കാൻ കാരണം ആൺ സുഹൃത്തിന്റെ മർദ്ദനമാണെന്ന് ആദിത്യ അമ്മയോട് പറഞ്ഞിരുന്നതാണ് കുടുംബം പറയുന്നത്.സംഭവത്തിൽ യുവാവിനെതിരെ പാനൂർ പോലീസ് കേസെടുത്തതായി ആണ് റിപ്പോർട്ട്. ആദിത്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൃതദേഹം ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.പരിയാരം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിന് മനംനൊന്ത് യുവതി മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്ത് യുവതി മരിച്ചു. അപ്രതീക്ഷിതമായി വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയത് താങ്ങാൻ ആകാതെയാണ് നന്ദന പ്രദീപ് എന്ന 22 കാരി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്തത്. മകളുമായി സ്ഥിരം വിളിച്ചു സംസാരിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു യുവാവ് എന്നാണ് യുവതിയുടെ പിതാവ് പറയുന്നത്. വീടിന്റെ പണി നടക്കുകയാണെന്നും അച്ഛൻ ഗൾഫിലാണ് വന്ന ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാം എന്നും യുവാവ് പറഞ്ഞതായാണ് കുടുംബം ആരോപിക്കുന്നത്.

കൂടാതെ പെൺകുട്ടിയുടെ ജോലി പോലും ഇല്ലാതാക്കിയതായി പിതാവ് ആരോപിക്കുന്നു. മാത്രമല്ല എല്ലാ ദിവസവും രാത്രിയിൽ തന്നെ വിളിച്ച് നന്ദന കരയാറുണ്ട് എന്ന് സഹോദരിയായ വാണിഭദ്രയും പറയുന്നു. അവനെ തന്നെ വേണ്ട എന്നാണ് പറയുന്നത് എന്ന് പറഞ്ഞ് കരയുമായിരുന്നു ആ സമയത്ത് അവൻ പോവുകയാണെങ്കിൽ പോകട്ടെ നമുക്ക് വേറെ നോക്കാം എന്ന രീതിയിൽ പലതവണ പറഞ്ഞ ആശ്വസിപ്പിച്ചതായും സഹോദരി പ്രതികരിച്ചു.

ENGLISH SUMMARY

young girl who attempted suicide at home after being beaten by her boyfriend has died in kannur. Aditya, a native of Vallangad, Panur, died while undergoing treatment. It is reported that the Panur police have registered a case on the complaint of the family. The woman attempted suicide last Sunday.

 

Follow Us