AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gavi Anganawadi Worker Death: അംഗണവാടി ജീവനക്കാരിയുടെ കൊലപാതകം; പോസ്റ്റ്മോർട്ടം ഇന്ന്; പ്രതി വിനോദിനെ റിമാൻഡ് ചെയ്യും

Gavi Anganawadi Worker Death latest:ഗവിയിലെ വനത്തിനുള്ളിലാണ് 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ബലാത്സംഗ ശ്രമത്തിനിടയിൽ കൊലപാതകം നടത്തിയ ശേഷം മൃതദേഹം തോണ്ടിലേക്ക് തള്ളുകയായിരുന്നു എന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. ഗവിയിലെ മീനാർ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട യുവതി. തമിഴ്നാട് സ്വദേശിനി..........

Gavi Anganawadi Worker Death: അംഗണവാടി ജീവനക്കാരിയുടെ കൊലപാതകം; പോസ്റ്റ്മോർട്ടം ഇന്ന്; പ്രതി വിനോദിനെ റിമാൻഡ് ചെയ്യും
Gavi Anganwadi worker DeathImage Credit source: Social Media, getty images
Ashli C
Ashli C | Published: 19 Jun 2026 | 08:27 AM

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ഇൻക്വസ്റ്റിനു ശേഷമുള്ള പോലീസിന്റെ വിലയിരുത്തൽ പ്രകാരം മരിച്ച അംഗണവാടി ജീവനക്കാരി ബലാത്സംഗത്തിനിരയായതായാണ് റിപ്പോർട്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാവു. അതേസമയം കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്

ഗവിയിലെ വനത്തിനുള്ളിലാണ് 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ബലാത്സംഗ ശ്രമത്തിനിടയിൽ കൊലപാതകം നടത്തിയ ശേഷം മൃതദേഹം തോണ്ടിലേക്ക് തള്ളുകയായിരുന്നു എന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. ഗവിയിലെ മീനാർ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട യുവതി. തമിഴ്നാട് സ്വദേശിനിയായിരുന്നു. ഗവിയിൽ ആയിരുന്നു താമസം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് അംഗനവാടി സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവിടേക്കുള്ള യാത്ര പൂർണമായും വനത്തിനുള്ളിലൂടെയാണ്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ:ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയിൽ: മരണം പീഡനത്തിനിടെ, യുവാവ് കസ്റ്റഡിയിൽ

യുവതിയെ ആക്രമിക്കണമെന്ന് ഇയാൾ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരുന്നു

കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. മൃതദേഹത്തിലും മൃഗങ്ങൾ ആക്രമിച്ച പാടുകളോ മറ്റൊന്നും കാണാതെ ആയതോടെ ആണ് പോലീസിന് സംശയം ഉണ്ടായത്. സംഭവത്തിൽ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അങ്കണവാടിയിൽ എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടർന്ന് പ്രദേശത്തുള്ള ആളുകളും വനപാലകരും ചേർന്ന് നടത്തി തിരച്ചിലിലാണ് വനത്തിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി യുവതിയെ ഇയാൾ പിന്തുടരുന്നതാണ് റിപ്പോർട്ട്. യുവതിയെ ആക്രമിക്കണമെന്ന് ഇയാൾ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരുന്നു. ഇതിനായി വനമേഖലയിൽ ഒരു കുടിൽ കെട്ടി താമസിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ബലാത്സംഗത്തിനിടയിലാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ആദ്യം ചോദ്യം ചെയ്തപ്പോൾ പ്രതികുറ്റം സമ്മതിച്ചിരുന്നില്ല പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് യുവതിയോട് പ്രണയം ഉണ്ടായിരുന്നുവെന്നും ആ കാരണത്താലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്നും പ്രതി പറയുന്നത്. യുവതിയെ പിടിച്ച് തള്ളിയപ്പോൾ അവരുടെ തലകല്ലിൽ ഇടിച്ച് താഴേക്ക് വീണ വീഴുകയായിരുന്നു എന്നും പിന്നീട് തോറ്റ തോട്ടിലെ വെള്ളത്തിൽ മുക്കിയ ശ്വാസംമുട്ടിച്ചാണ് നടത്തിയത് എന്നും പ്രതി വ്യക്തമാക്കി.കൃത്യത്തിന് ശേഷം പ്രതി ഗവിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് ഇയാളെ പിടികൂടുന്നത്. ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

ENGLISH SUMMARY

The postmortem will be held today in the murder of anganwadi workers in Gavi. The postmortem will be conducted at the Kottayam Medical College. According to the assessment of the police after the inquest, the deceased anganwadi worker was raped, it is reported.

Follow Us