Lahore Blast: ലാഹോറിൽ ഒന്നിലധികം സ്ഫോടന ശബ്ദം; തെരുവുകളിൽ പരിഭ്രാന്തി പടർത്തി പുകപടലം, റിപ്പോർട്ട്

Blast ​In Pakistan Lahore: ഇന്ന് രാവിലെ വാൾട്ടൺ റോഡ് മേഖലയിൽ തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ പൊടിപടലങ്ങളാൽ മൂടിയ തെരുവുകളാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

Lahore Blast: ലാഹോറിൽ ഒന്നിലധികം സ്ഫോടന ശബ്ദം; തെരുവുകളിൽ പരിഭ്രാന്തി പടർത്തി പുകപടലം, റിപ്പോർട്ട്

Lahore Blast

Updated On: 

08 May 2025 09:59 AM

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലാഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർ‍ട്ട്. ഇന്ന് രാവിലെ വാൾട്ടൺ റോഡ് മേഖലയിൽ തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ പൊടിപടലങ്ങളാൽ മൂടിയ തെരുവുകളാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

സ്ഫോടനങ്ങളെ തുടർന്ന് ലാഹോറിലെ തെരുവുകളിൽ പരിഭ്രാന്തി പടർന്നു. ശബ്ദം കേട്ട് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും തെരുവുകളിൽ കൂട്ടംകൂടി നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറബാദ് മേഖലകളിലാണ് സ്‌ഫോടനമുണ്ടായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങുകയും, ജനങ്ങൾ വീടുകളില്‍നിന്ന് പുറത്തേക്കോടുന്നതും വീഡിയോയിൽ നിന്ന് കാണാം. നഗരത്തിലാകമാനം പുക മൂടിയ നിലയിലാണ്.

പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണം നടന്നതിന് പിന്നാലെയാണ് ലാഹോറിൽ ഇപ്പോൾ സ്ഫോടനമുണ്ടായിരിക്കുന്നത്.

Updating…

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും