Artemis 2: ലോകമേ സുപ്രഭാതം’; അൻപത് വർഷങ്ങൾക്കിപ്പുറം കിട്ടുന്ന ഭൂമിയുടെ ആ ചിത്രം, പകർത്തിയത് ആർട്ടെമിസ് 2

NASA Shares Stunning High-Res Images of Earth: പഴയ അപ്പോളോ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പകർത്തിയ ഉയർന്ന ഗുണമേന്മയുള്ള ദൃശ്യങ്ങളാണ് ആർട്ടെമിസ് ദൗത്യത്തിന്റെ പ്രത്യേകത. ചന്ദ്രനിൽ ഇറങ്ങുന്നതോടെ ഇതിലും മികവുറ്റ ചിത്രങ്ങൾ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

Artemis 2: ലോകമേ സുപ്രഭാതം; അൻപത് വർഷങ്ങൾക്കിപ്പുറം കിട്ടുന്ന ഭൂമിയുടെ ആ ചിത്രം, പകർത്തിയത് ആർട്ടെമിസ് 2

Earth image Captured By Artemis Ii Crew

Published: 

03 Apr 2026 | 09:33 PM

വാഷിംഗ്ടൺ: അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിനിടെ പകർത്തിയ ഭൂമിയുടെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓറിയോൺ കാപ്‌സ്യൂളിന്റെ ജാലകത്തിലൂടെ ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ഹൈ-റെസലൂഷൻ ചിത്രങ്ങളാണ് നാസ പങ്കുവെച്ചിരിക്കുന്നത്.

നീലിമയാർന്ന സമുദ്രങ്ങളും തവിട്ടുനിറത്തിലുള്ള കരഭാഗങ്ങളും ചേർന്ന് ഒരു പൂർണ്ണ വൃത്തമായി തിളങ്ങുന്ന ഭൂമിയുടെ ദൃശ്യം ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ചിത്രങ്ങളിൽ വ്യക്തമായി കാണാം.

ലോകമേ, സുപ്രഭാതം! നമ്മുടെ മാതൃഗ്രഹത്തിന്റെ അതിമനോഹരമായ പുതിയ ഹൈ-റെസലൂഷൻ ചിത്രങ്ങൾ ലഭിച്ചിരിക്കുന്നു. ആർട്ടെമിസ് II സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ പുറകിലേക്ക് നോക്കുമ്പോൾ കാണുന്ന ദൃശ്യമാണിത്. – ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നാസ കുറിച്ചു.

പഴയ അപ്പോളോ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പകർത്തിയ ഉയർന്ന ഗുണമേന്മയുള്ള ദൃശ്യങ്ങളാണ് ആർട്ടെമിസ് ദൗത്യത്തിന്റെ പ്രത്യേകത. ചന്ദ്രനിൽ ഇറങ്ങുന്നതോടെ ഇതിലും മികവുറ്റ ചിത്രങ്ങൾ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. ആർട്ടെമിസ് 2 ദൗത്യം വിജയകരമായി മുന്നേറുന്നതോടെ മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി കുറിക്കപ്പെടുകയാണ്.

Follow Us
Related Stories
ഗൾഫിലെ CIA രഹസ്യകേന്ദ്രങ്ങളിൽ ഇറാന്റെ കിറുകൃത്യം അ‌ടിയെത്തി; റഷ്യയുടെ കൊമേറ്റ-M -നെ സംശയിച്ച് യുഎസ്
Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ
Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി