Nepal Gen Z Protest: കാഠ്മണ്ഡുവിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു; വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്ത് സൈന്യം

Kathmandu Airport Closed: നേപ്പാളിലെ സ്ഥിഗതികള്‍ ശാന്തമാകുന്നത് വരെ യാത്ര മാറ്റിവെക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സഹായങ്ങള്‍ക്കായി വിളിക്കാന്‍ ഫോണ്‍ നമ്പറുകളും മന്ത്രാലായം പുറത്തുവിട്ടിട്ടുണ്ട്.

Nepal Gen Z Protest: കാഠ്മണ്ഡുവിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു; വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്ത് സൈന്യം

നേപ്പാളില്‍ ജെന്‍സികളുടെ പ്രതിഷേധം

Published: 

10 Sep 2025 | 06:34 AM

കാഠ്മണ്ഡു: ജെന്‍സികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം കാഠ്മണ്ഡു സൈന്യം ഏറ്റെടുത്തു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 10 ഉച്ചയ്ക്ക് 12 മണി വരെ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് 12 മണി വരെ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് യാത്ര നടത്താനായി മറ്റൊരു വിമാനം തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഞങ്ങളുടെ വെബ്‌സൈറ്റ് വഴി റീഫണ്ട് ക്ലെയിം ചെയ്യാമെന്നും എയര്‍ലൈന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

എയര്‍ ഇന്ത്യയും തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കി. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിമാനത്താവളം അടച്ച സാഹചര്യത്തില്‍ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള ബുക്കിങ്ങുകള്‍ യാത്രക്കാര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യാവുന്നതാണ്. റീഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ എയര്‍ ഇന്ത്യ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 9 വരെ വിതരണം ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍ ബാധകം.

നേപ്പാളിലെ സ്ഥിഗതികള്‍ ശാന്തമാകുന്നത് വരെ യാത്ര മാറ്റിവെക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സഹായങ്ങള്‍ക്കായി വിളിക്കാന്‍ ഫോണ്‍ നമ്പറുകളും മന്ത്രാലായം പുറത്തുവിട്ടിട്ടുണ്ട്.

Also Read: Nepal Gen Z protest: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം, പ്രതിഷേധിച്ച് യുവതീ യുവാക്കൾ, സംഘർഷത്തിൽ 14 മരണം

അതേസമയം, പ്രതിഷേധക്കാര്‍ നേപ്പാള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ വീടും കത്തിച്ചു. പ്രധാനമന്ത്രി കെപി ശര്‍മ ഒലി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണിത്. 19 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് മരിച്ചത്. സോഷ്യല്‍ മീഡിയയ്ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ വിലക്കാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചെങ്കിലും പ്രതിഷേധങ്ങള്‍ അവസാനിച്ചില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്