AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nepal Gen Z protest: സോഷ്യൽ മീഡിയയ്ക്ക് നിരോധനം, പിന്നാലെ ജെൻസികൾ സംഘടിച്ചു; എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്?

Nepal Gen Z protest Reason: യുവതലമുറയുടെ സോഷ്യൽ മീഡിയ ഭ്രമമല്ല മറിച്ച്, ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണ് നേപ്പാളിലെ പ്രതിഷേധങ്ങളിൽ തെളിയുന്നത്.

Nepal Gen Z protest: സോഷ്യൽ മീഡിയയ്ക്ക് നിരോധനം, പിന്നാലെ ജെൻസികൾ സംഘടിച്ചു; എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്?
Genz ProtestImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 08 Sep 2025 | 08:57 PM

നേപ്പാളിലെ ജെൻ സി വിപ്ലവം രാജ്യത്താകെ പിടിച്ചുലയ്ക്കുകയാണ്. യുവതീയുവാക്കൾ തെരുവീഥികളിൽ പ്രതിഷേധമുയർത്തുകയാണ്. എന്താണ് നേപ്പാളിലെ യുവതലമുറയെ പ്രകോപിപ്പിച്ചത്? ഇതിനോടകം നിരവധി പേരുടെ മരണത്തിന് ഇടയാരക്കിയ ജെൻസി വിപ്ലവത്തിന്റെ കാരണമെന്ത്‌?

സെപ്റ്റംബ‍ർ 4ന് ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്സ് ഉൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പ്രക്ഷോഭങ്ങൾക്ക് കാരണമായത്. എന്നാൽ യുവതലമുറയുടെ സോഷ്യൽ മീഡിയ ഭ്രമമല്ല മറിച്ച്, ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണ് ഈ പ്രതിഷേധങ്ങൾ‌ക്ക് വഴിതെളിച്ചത്.

വ്യാജ ഐഡികൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രസംഗവും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്നും, തട്ടിപ്പ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ‌ സോഷ്യൽ മീഡിയകൾ നിരോധിച്ചത്. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യല്‍ മീഡിയയിലെ സുതരാത്യയുമായി ബന്ധപ്പെട്ട് നേപ്പാള്‍ സർക്കാർ നേരത്തെ ഒരു ബില്‍ പാസാക്കിയിരുന്നു. ബിൽ പ്രകാരം, പ്ലാറ്റ്ഫോമുകൾ രാജ്യത്ത് ഒരു ലെയ്സൺ ഓഫീസോ പ്രതിനിധിയോ നിയമിക്കേണ്ടതുണ്ട്.

ALSO READ: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം, പ്രതിഷേധിച്ച് യുവതീ യുവാക്കൾ, സംഘർഷത്തിൽ 14 മരണം

എന്നാൽ, സർക്കാരിന്റെ ഈ നീക്കം വിമർശകരെ നോട്ടമിടാനുമുള്ള ഒരു ഉപകരണമായി മാറുമെന്നും അടിസ്ഥാന അവകാശങ്ങൾക്ക് ഭീഷണിയാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധമാണ് യഥാര്‍ഥ കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ നിരോധനം, നിത്യ ജീവിതത്തെയും ടൂറിസത്തെയും വ്യവസായത്തെയും ജനങ്ങളുടെ സ്വാതന്ത്രത്തെയുമെല്ലാം സാരമായി ബാധിക്കും.

സര്‍ക്കാര്‍ ഭാഷ്യമല്ലാതെ മറ്റൊന്നും ജനങ്ങള്‍ അറിയാതിരിക്കാനുള്ള നീക്കമാണ് ഇതെന്നും ആരോപണമുണ്ട്. രാഷ്ട്രീയനേതാക്കളുടെ മക്കളുടെ ജീവിതശൈലിയെ പരിഹസിച്ചുകൊണ്ട് നെപ്പോകിഡ്സ് ഹാഷ്ടാഗില്‍ പ്രചരിച്ച പോസ്റ്റുകളും സർക്കാരിനെ പ്രകോപിപ്പിച്ചെന്ന് സമരക്കാർ പറയുന്നു.