Nepal Gen Z Protest: കൊല്ലപ്പെട്ട ജെന്‍ സികള്‍ക്ക് ആദരവ്; നേപ്പാളില്‍ ബുധനാഴ്ച ദുഃഖാചരണം

Nepal to mourn death of protesters on Wednesday: പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന എല്ലാ സംഭവങ്ങളും അന്വേഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അന്വേഷണത്തിന് ഉന്നതതല ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു

Nepal Gen Z Protest: കൊല്ലപ്പെട്ട ജെന്‍ സികള്‍ക്ക് ആദരവ്; നേപ്പാളില്‍ ബുധനാഴ്ച ദുഃഖാചരണം

നേപ്പാളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്ന പെണ്‍കുട്ടി

Published: 

16 Sep 2025 | 07:08 AM

കാഠ്മണ്ഡു: പ്രതിഷേധത്തില്‍ മരിച്ച ജെന്‍ സികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ നേപ്പാള്‍. നാളെ ദുഃഖാചരണം നടത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് കുറഞ്ഞത് 59 പ്രതിഷേധക്കാരും, മൂന്ന് തടവുകാരും, മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത്‌ പൊതു ഓഫീസുകൾ അടച്ചിടുമെന്നും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ആഭ്യന്തര മന്ത്രി ഓം പ്രകാശ് ആര്യാൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1.5 മില്യൺ നേപ്പാളീസ് രൂപ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

ഓരോ കുടുംബത്തിനും 1 മില്യണ്‍ നേപ്പാളീസ് രൂപയും, മറ്റ് ചെലവുകള്‍ക്കായി അഞ്ച് ലക്ഷം നേപ്പാളീസ് രൂപയും നല്‍കുമെന്നാണ് പ്രഖ്യാപനം. ഫണ്ട് അതത് ജില്ലാ ഭരണകൂട ഓഫീസുകൾ വഴി വിതരണം ചെയ്യാനാണ് തീരുമാനം. കൊല്ലപ്പെട്ട ജെന്‍ സി പ്രക്ഷോഭകാരികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം സുശീല കര്‍ക്കി പറഞ്ഞിരുന്നു.

പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന എല്ലാ സംഭവങ്ങളും അന്വേഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അന്വേഷണത്തിന് ഉന്നതതല ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ ജെന്‍ സീ അവയര്‍നസ് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന്‌ ഓം പ്രകാശ് ആര്യാൽ വ്യക്തമാക്കി.

Also Read: Nepal Protest: സംഘര്‍ഷങ്ങള്‍ ഒഴിയുന്നു, നേപ്പാള്‍ ശാന്തതയിലേക്ക്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, അഴിമതിക്കെതിരെ ആഞ്ഞടിച്ചും സെപ്തംബര്‍ ഏഴിനാണ് ജെന്‍ സികള്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രക്ഷോഭം അക്രമാസക്തമായി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം പിന്‍വലിച്ചിട്ടും പ്രക്ഷോഭം കെട്ടടങ്ങിയില്ല. തുടര്‍ന്ന് കെപി ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രക്ഷോഭകര്‍ പാര്‍ലമെന്റ് ഉള്‍പ്പെടെ അക്രമിച്ചു. മുന്‍ മന്ത്രിമാരെ അടക്കം മര്‍ദ്ദിച്ചു. ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നേപ്പാള്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ നിയമിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്