AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ചര്‍ച്ച പരാജയം; യുഎസ് ആവശ്യങ്ങള്‍ക്ക് യുക്തിയില്ലെന്ന് ഇറാന്‍, ട്രംപ് പറഞ്ഞത് അവര്‍ കേട്ടില്ലെന്ന് വാന്‍സ്

US Iran Talks Fail Tehran Rejects Trump Demands as Unreasonable: ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് ഇറാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പറഞ്ഞത് നമ്മള്‍ നല്ല വിശ്വാസത്തോടെ എത്തി, കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരു പുരോഗതിയും ഉണ്ടായില്ല, വാന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

Iran War: ചര്‍ച്ച പരാജയം; യുഎസ് ആവശ്യങ്ങള്‍ക്ക് യുക്തിയില്ലെന്ന് ഇറാന്‍, ട്രംപ് പറഞ്ഞത് അവര്‍ കേട്ടില്ലെന്ന് വാന്‍സ്
അബ്ബാസ് അരാഗ്ചി, ജെഡി വാന്‍സ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 12 Apr 2026 | 08:42 AM

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി ഇറാന്‍. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നില്‍ അമേരിക്കയുടെ യുക്തിരഹിതമാായ ആവശ്യങ്ങളാണെന്ന് ഇറാന്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മടങ്ങുകയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.

ഇറാന്‍ ജനതയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറാനിയന്‍ പ്രതിനിധി സംഘം 21 മണിക്കൂര്‍ തുടര്‍ച്ചയായി തീവ്രമായ ചര്‍ച്ചകള്‍ നടത്തി. ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു, എന്നാല്‍ അമേരിക്കന്‍ പക്ഷത്തിന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍ ചര്‍ച്ചകളുടെ പുരോഗതിയെ തടഞ്ഞു. അതോടെ ചര്‍ച്ചകള്‍ അവസാനിച്ചു, എന്ന് ഇറാനിയന്‍ സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബി ടെലിഗ്രാമിലൂടെ പറഞ്ഞു.

ചര്‍ച്ചയില്‍ പുരോഗതിയില്ല

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. പാകിസ്ഥാനില്‍ വെച്ച് നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് ഇറാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പറഞ്ഞത് നമ്മള്‍ നല്ല വിശ്വാസത്തോടെ എത്തി, കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരു പുരോഗതിയും ഉണ്ടായില്ല, വാന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

Also Read: Iran War: ട്രംപിന്റെ ആഗ്രഹം പൂര്‍ത്തിയായി! ഹോര്‍മുസ് കടന്ന് 2 യുഎസ് യുദ്ധക്കപ്പലുകള്‍

സമീപഭാവിയില്‍ ആണവായുധം പരീക്ഷിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ ആണവ പദ്ധതിയും മുമ്പുണ്ടായിരുന്നു സമ്പുഷ്ടീകരണ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാതിരിക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ കാണുന്നില്ലെന്നും വാന്‍സ്.

Follow Us