NORKA Roots help desk: പ്രവാസി മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക് തുറന്നു, സഹായത്തിന് ഈ നമ്പറുകളിൽ ബന്ധപ്പെടാം

Norka Roots Opens Emergency Helpdesk For Keralites : പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.

NORKA Roots help desk: പ്രവാസി മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക് തുറന്നു, സഹായത്തിന് ഈ നമ്പറുകളിൽ ബന്ധപ്പെടാം

Iran Israel Conflict (3)

Published: 

28 Feb 2026 | 06:24 PM

തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, അവിടെയുള്ള കേരളീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്‌സ് അടിയന്തര ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. വിദേശത്തുള്ള മലയാളികൾക്കും നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കും ഏത് അടിയന്തര സാഹചര്യത്തിലും ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

സഹായം ആവശ്യമുള്ള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിൽ താഴെ പറയുന്ന നമ്പറുകൾ വഴി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.

  • അന്താരാഷ്ട്ര മിസ്ഡ് കോൾ നമ്പർ: +91-8802012345 (വിദേശത്തുനിന്നും വിളിക്കുന്നവർക്ക്)
  • ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക്)

ജാഗ്രതാ നിർദ്ദേശങ്ങൾ

 

പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി തുടരണമെന്നും അധികൃതർ പ്രവാസി മലയാളികളോട് അഭ്യർത്ഥിച്ചു.

മേഖലയിലെ വ്യോമഗതാഗത തടസ്സങ്ങളും വിമാന സർവീസുകൾ റദ്ദാക്കിയതും കണക്കിലെടുത്ത് യാത്ര സംബന്ധമായ വിവരങ്ങൾക്കും ഹെൽപ്പ് ഡെസ്‌കിന്റെ സഹായം തേടാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ