Oman Air: വയറ്റത്തടിച്ച് ഒമാൻ എയർ: പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ടു

Oman Air Lays Off Employees: പ്രവാസികൾ ഉൾപ്പെടെ 4,300 ജീവനക്കാരായിരുന്നു നേരത്തെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്നത്. 2024ൽ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാ​ഗമായാണ് ഒമാൻ എയറിൻ്റെ നീക്കം. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ മുന്നോടിയായി ആദ്യം വൊളന്ററി റിട്ടയർമെന്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചിരുന്നു.

Oman Air: വയറ്റത്തടിച്ച് ഒമാൻ എയർ: പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ടു

Oman Air

Published: 

25 Apr 2025 | 08:15 AM

മസ്‌കറ്റ്: ജീവനക്കാരുടെ വയറ്റത്തടിച്ച് ഒമാൻ എയറിൻ്റെ നടപടി. 500 പ്രവാസികൾ ഉൾപ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർ, ഒമാൻ എയർപോർട്ട്‌സ് ചെയർമാനുമായ മന്ത്രി എൻജിയാണ് സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലിയാണ് ഇക്കാര്യം അറിയച്ചത്. 2024ൽ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാ​ഗമായാണ് ഒമാൻ എയറിൻ്റെ നീക്കം.

പ്രവാസികൾ ഉൾപ്പെടെ 4,300 ജീവനക്കാരായിരുന്നു നേരത്തെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്നത്. ഫ്‌ലീറ്റ് സേവനങ്ങൾ നടത്തുന്ന വിമാന കമ്പനികളെക്കാൾ കൂടുതലായിരുന്നു ഒമാൻ എയറിലെ ജീവനക്കാർ. ജീവനക്കാരിൽ ഏകദേശം 45 ശതമാനവും അസൈൻമെന്റ് ജീവനക്കാരാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 1,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒമാൻ എയർ തീരുമാനിച്ചത്. പിരിച്ചുവിടലിന് വിധേയരായ ജീവനക്കാരുടെ തസ്തികകൾ അനാവശ്യമോ നേരിട്ടുള്ള പ്രവർത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ, ജീവനക്കാരെ കുറയ്ക്കുന്നതിന്റെ മുന്നോടിയായി ആദ്യം വൊളന്ററി റിട്ടയർമെന്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചിരുന്നു. ഇതിൽ 310 ജീവനക്കാരാണ് ഓഫർ സ്വീകരിച്ചത്. ശേഷിക്കുന്ന ജീവനക്കാർക്ക് ഒമാൻ എയർ അതേ ശമ്പളത്തോടെ കുറഞ്ഞ ആനുകൂല്യങ്ങളോട് കൂടിയ ബദൽ തൊഴിൽ അവസരങ്ങൾ നൽകിയതായും സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി വ്യക്തമാക്കി.

അതേസമയം, ഖത്തർ എയർവേയ്‌സിന് ഒമാൻ എയർ വിമാനങ്ങൾ വിൽക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ കിംവദന്തികളെ കുറിച്ചും മന്ത്രി നിലപാട് വ്യക്തമാക്കി. വിമാനങ്ങൾ ഒരു പൊതു ലേലത്തിലൂടെയാണ് വിൽപനക്ക് വച്ചത്. അങ്ങനെ വിറ്റ പഴയ വിമാനങ്ങൾ ഇനി സജീവ വ്യോമയാന ഉപയോഗത്തിന് അനുയോജ്യമല്ലെന്നുമാണ് മന്ത്രി പറയുന്നത്.

Follow Us
Related Stories
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്