AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oman Income Tax: ഒമാനിൽ ഇൻകം ടാക്സ് ഏർപ്പെടുത്തുന്നു; ഗൾഫ് കൗൺസിലിലെ ആദ്യ രാജ്യം

Oman To Implement Personal Income Tax: ഒമാനിൽ പേഴ്സണൽ ഇൻകം ടാക്സ് ഏർപ്പെടുത്തുന്നു എന്ന് അധികൃതർ. നിശ്ചിത തുകയിലധികം വാർഷിക വരുമാനമുള്ളവർക്കാണ് നികുതി അടയ്ക്കേണ്ടത്.

Oman Income Tax: ഒമാനിൽ ഇൻകം ടാക്സ് ഏർപ്പെടുത്തുന്നു; ഗൾഫ് കൗൺസിലിലെ ആദ്യ രാജ്യം
പ്രതീകാത്മക ചിത്രം
abdul-basith
Abdul Basith | Published: 23 Jun 2025 10:21 AM

ഒമാനിൽ ഇൻകം ടാക്സ് ഏർപ്പെടുത്തുന്നു. വാർഷിക വരുമാനം 42,000 ഒമാനി റിയാലിന് അധികം വരുമാനമുള്ളവർക്കാണ് നികുതി ഏർപ്പെടുത്തുക. 2028 മുതൽ ഇവർ അഞ്ച് ശതമാനം നികുതി അടയ്ക്കണം. സർക്കാരിൻ്റെ വരുമാന മാർഗങ്ങൾ വിപുലീകരിക്കാനും എണ്ണ വരുമാനത്തിൽ മാത്രം ഒതുക്കാതിരിക്കാനുമായാണ് പുതിയ തീരുമാനം. പേഴ്സണൽ ഇൻകം ടാക്സ് ഏർപ്പെടുത്തുന്ന, ഗൾഫ് കോപ്പറേഷൻ കൗൺസിലിലെ ആദ്യ രാജ്യമാണ് ഒമാൻ.

2028 തുടക്കം മുതൽ ഈ നിയമം നിലവിൽ വരുമെന്നാണ് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നികുതി ഏർപ്പെടുത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും അവസാനിച്ചു എന്ന് പേഴ്സണൽ ഇൻകം ടാക്സ് പ്രൊജക്ട് ഡയറക്ടർ കരിന മുബാറക് അൽ സാദി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം. സംഭാവനകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇളവനുദിക്കും. ഒമാനിലെ 99 ശതമാനം ആളുകളെയും ഈ നികുതി ബാധിക്കില്ലെന്നാണ് നേരത്തെ നടത്തിയ പഠനത്തിൽ വ്യക്തമായത് എന്നും അവർ വ്യക്തമാക്കി.

യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ വാറ്റ് സർവീസും കോർപ്പറേറ്റ് ഇൻകം ടാക്സും ഏർപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പുകയിലയ്ക്കും കാർബണേറ്റഡ് ഡ്രിങ്ക്സിനും യുഎഇ ലെവി ഏർപ്പെടുത്തിയിരുന്നു. പൗരന്മാർക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനായിരുന്നു തീരുമാനം.