Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്

Tel Aviv Plane Attack: Co-Pilot Delayed July Plan Because a Friend Was on Board: ജൂണിൽ ഇസ്രായേലിലേക്ക് നടത്തിയ മറ്റൊരു യാത്രയിൽ ആക്രമണത്തിന് വേണ്ട വിവരങ്ങൾ ശേഖരിക്കുന്നതിലും കൃത്യമായ പ്ലാനിങ്ങിലുമാണ് ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ ഉപേക്ഷിച്ച പദ്ധതിയാണ് ദിവസങ്ങൾക്ക് മുൻപ് ഹമ്മാമി നടപ്പിലാക്കാൻ ശ്രമിച്ചത്.

Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 05:34 PM

അബുദാബി: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി മാസങ്ങൾക്ക് മുൻപേ പദ്ധതി തയ്യാറാക്കിയിരുന്നതായി നിർണ്ണായക കണ്ടെത്തൽ. കഴിഞ്ഞ ജൂലൈയിൽ തന്നെ ആക്രമണം നടത്താനായിരുന്നു ഇയാളുടെ ആദ്യ പദ്ധതി. എന്നാൽ, അന്ന് താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വിമാനത്തിലെ ജീവനക്കാരിൽ ഒരാൾ തൻ്റെ അടുത്ത സുഹൃത്തായതിനാൽ ഇയാൾ അവസാന നിമിഷം ആക്രമണത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം.

ജൂണിൽ ഇസ്രായേലിലേക്ക് നടത്തിയ മറ്റൊരു യാത്രയിൽ ആക്രമണത്തിന് വേണ്ട വിവരങ്ങൾ ശേഖരിക്കുന്നതിലും കൃത്യമായ പ്ലാനിങ്ങിലുമാണ് ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ ഉപേക്ഷിച്ച പദ്ധതിയാണ് ദിവസങ്ങൾക്ക് മുൻപ് ഹമ്മാമി നടപ്പിലാക്കാൻ ശ്രമിച്ചത്. ജോർദാൻ വ്യോമാതിർത്തി കടന്ന് വിമാനം ഇസ്രായേലിനോട് അടുത്തപ്പോഴാണ് ഇയാൾ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചത്. പ്രാർത്ഥിക്കാൻ സമയം ചോദിച്ച ശേഷമായിരുന്നു ആക്രമണം. തുടർന്ന് വിമാനത്തിൻ്റെ എഞ്ചിനുകൾ ഓഫ് ചെയ്യുകയും റഡറുകൾ മുന്നോട്ടാക്കുകയും ചെയ്തു.

Also Read: Flydubai Incident: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; വിദേശ വിമാനങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ ഇസ്രയേൽ

ഇതോടെ ഒരു മിനിറ്റിനുള്ളിൽ 16,000 അടിയോളമാണ് വിമാനം താഴേക്ക് പതിച്ചത്. ക്യാപ്റ്റനെ കൊലപ്പെടുത്തിയ ശേഷം ബെൻ ഗുരിയോൺ വിമാനത്താവളത്തിലോ, ടെൽ അവീവിലെ ഏതെങ്കിലും വൻകിട കെട്ടിടത്തിലോ, അല്ലെങ്കിൽ ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിലോ വിമാനം ഇടിച്ചിറക്കി 9/11 മോഡൽ ഭീകരാക്രമണം നടത്താനായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് ഉടൻ തന്നെ കോക്ക്പിറ്റിൻ്റെ വാതിൽ തുറന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിമാന ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം ഓഫ് ഡ്യുട്ടിയിലായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സൗദിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ടെൽ അവീവിലേക്ക് വിമാന സർവീസുള്ളത് ഫ്ലൈദുബായ്‌‌ക്കാണെന്ന് മനസ്സിലാക്കി, ഇസ്രായേലിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹമ്മാമി ഈ കമ്പനിയിൽ ജോലിക്ക് കയറിയത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അൽ ഖ്വയ്ദയെ അനുകൂലിച്ച് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്ന ഇയാൾക്ക് തീവ്ര ചിന്താഗതികളെത്തുടർന്ന് സ്വന്തം രാജ്യമായ ഒമാൻ വിമാനം പറത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. യു.എ.ഇ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോൾ.

English Summary

The Omani co-pilot who attempted to crash a flydubai plane into Tel Aviv revealed he initially planned the attack for July but delayed it because his friend was on the flight crew.

Loading...
Unable to load recommendations.
Follow Us
Related Stories
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം
തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ
ടെസ്റ്റ്ട്യൂബ് പൊട്ടി, നൂറുകണക്കിന് പേർ ക്വാറൻ്റൈനിൽ, ആശുപത്രികൾ അടച്ചുപൂട്ടി; റഷ്യയിൽ പ്ലേഗ് ബാധ?
Flydubai Incident: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; വിദേശ വിമാനങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ ഇസ്രയേൽ
Smit Machchhar: ‘ലോകത്തിന്റെ ഹീറോ’; ഫ്‌ളൈദുബായ് പൈലറ്റിന് ഇസ്രയേല്‍ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണം
Fuel Price: ഇന്ധനവില പിടിച്ചുകെട്ടും! 100 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ ജി7 രാജ്യങ്ങള്‍
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്