AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

US – Iran Conflict: അമേരിക്കയുമായി സമാധാന ധാരണയ്ക്ക് ഇറാൻ ശ്രമം; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്

US - Iran Conflict Latest Update: മേഖലയിലെ സങ്കീർണമായ സുരക്ഷാ വെല്ലുവിളികൾക്കും നയതന്ത്ര ഭിന്നതകൾക്കും പരിഹാരം കാണാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി വരുംദിവസങ്ങളിൽ ഇറാൻ സന്ദർശിക്കും. അമേരിക്കയുമായിട്ടുള്ള സമാധാന ധാരണ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

US – Iran Conflict: അമേരിക്കയുമായി സമാധാന ധാരണയ്ക്ക് ഇറാൻ ശ്രമം; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്
Us Iran ConflictImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 20 Sep 2026 | 07:33 AM

ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാൻ (US – Iran Conflict) ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ. ഇറാൻ ആഭ്യന്തര വകുപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ സങ്കീർണമായ സുരക്ഷാ വെല്ലുവിളികൾക്കും നയതന്ത്ര ഭിന്നതകൾക്കും പരിഹാരം കാണാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി വരുംദിവസങ്ങളിൽ ഇറാൻ സന്ദർശിക്കും. അമേരിക്കയുമായിട്ടുള്ള സമാധാന ധാരണ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

അമേരിക്കയുമായുള്ള നയതന്ത്ര ബന്ധവും സമാധാന ചർച്ചകളും പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കാനുള്ള സാധ്യതകൾ ഈ സന്ദർശന വേളയിൽ പരിശോധിക്കും. പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളിലും ഗതാഗത തടസ്സങ്ങളിലും പാകിസ്ഥാൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. തടസ്സമില്ലാത്ത ഊർജ്ജ വിതരണവും അന്താരാഷ്ട്ര കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ സഞ്ചാരവും ഉറപ്പാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഈ നിർണ്ണായക വിഷയം ചർച്ചയായത്.

ALSO READ: റഷ്യയ്ക്ക് ഉപരോധമേര്‍ത്തുന്ന ബില്ലിന് അംഗീകാരം; ഇന്ത്യയ്ക്ക് 100% തീരുവ ഉറപ്പ്‌

മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നത് വികസ്വര രാജ്യങ്ങളെയും ആഗോള വിതരണ ശൃംഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞു. തടസ്സമില്ലാത്ത ഊർജ്ജ വിതരണവും സുരക്ഷിതമായ കപ്പൽ ഗതാഗതവും ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക പ്രായോഗിക മാർഗ്ഗമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വിയുടെ നിർണ്ണായക ഇറാൻ സന്ദർശനം.

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം

ചെങ്കടൽ മേഖലയിൽ ഹൂതി ആക്രമണം കൂടുതൽ ശക്തമായതോടെ നിർണ്ണായകമായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം കടുത്ത സുരക്ഷാ ഭീഷണിയിൽ. അതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ഹൂതികൾ പുതിയ ആക്രമണം നടത്തിയത്. എന്നാൽ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രാത്രിയിൽ സൗദിയിലെ പത്ത് മേഖലകളിലേക്കാണ് ഹൂത്തികൾ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദി, ജിദ്ദ, ഖമീസ് മുഷൈത്ത് ഉൾപ്പടെയാണിത്. യാംബുവിലേക്കുള്ള പൈപ്പ് ലൈനും ചെങ്കടൽ വഴിയുള്ള നീക്കവും താറുമാറായതോടെ അടുത്ത മാസം എണ്ണയെത്തില്ലെന്ന് യൂറോപ്പിലെ രണ്ട് റിറൈനറികളെ സൗദി അറിയിച്ചെന്നാണ് പുതിയ റിപ്പോർട്ട്.

English Summary:

US – Iran Conflict, Iran says efforts underway to restore peace . Pakistan Interior Minister visit Tehran For Peace Talk. Check The Latest Update On US- Iran Tensions.

Follow Us