AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

North Korea: കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മേഖലയിൽ വീണ്ടും സംഘർഷസാധ്യത

North Korea Fires Two Ballistic Missiles Into Sea: ആദ്യ മിസൈല്‍ ഏകദേശം 450 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. രണ്ടാമത്തെ മിസൈല്‍ 600 കിലോമീറ്ററിലധികം ദൂരവും പിന്നിട്ടു. രണ്ട് മിസൈലുകളും ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന കടല്‍മേഖലയിലാണ് പതിച്ചത്.

North Korea: കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മേഖലയിൽ വീണ്ടും സംഘർഷസാധ്യത
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 21 Sep 2026 | 06:08 AM

പ്യോങ്യാങ്: രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിച്ച് നോര്‍ത്ത് കൊറിയ. ഞായറാഴ്ചയാണ് കിഴക്കന്‍ തീരമേഖലയായ വോന്‍സാനില്‍ നിന്ന് രണ്ട് മിസൈലുകള്‍ കടലിലേക്ക് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഏകദേശം മൂന്ന് മണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് വിക്ഷേപണങ്ങളും നടന്നത്. സമീപകാലത്തായാണ് നോര്‍ത്ത് കൊറിയ തങ്ങളുടെ സൈനിക നീക്കങ്ങള്‍ വീണ്ടും ശക്തമാക്കിയത്.

ആദ്യ മിസൈല്‍ ഏകദേശം 450 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. രണ്ടാമത്തെ മിസൈല്‍ 600 കിലോമീറ്ററിലധികം ദൂരവും പിന്നിട്ടു. രണ്ട് മിസൈലുകളും ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന കടല്‍മേഖലയിലാണ് പതിച്ചത്. ഉത്തര കൊറിയയില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണം കണ്ടെത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ മിസൈല്‍ ജപ്പാന്റെ സമുദ്രപരിധിയില്‍ പതിച്ചിട്ടില്ലെന്നാണ് വിവരം.

വിയോജിച്ച് ദക്ഷിണ കൊറിയ

ഉത്തര കൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ ദക്ഷിണ കൊറിയ ശക്തമായി അപലപിച്ചു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണെന്നും ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നേരിടാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളാണ് കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതെന്ന് ഉത്തര കൊറിയ നേരത്തെ ആരോപിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിവിധ സൈനികാഭ്യാസങ്ങള്‍ക്കെതിരെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ കിം യോ ജോങ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ ആണവ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉത്തര കൊറിയ തീരുമാനിച്ചത്.

Also Read: US – Iran Conflict: അമേരിക്കയുമായി സമാധാന ധാരണയ്ക്ക് ഇറാൻ ശ്രമം; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം ശക്തമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.

2019ല്‍ ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഉത്തര കൊറിയ ആണവായുധ ശേഖരം വിപുലീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. അമേരിക്ക തങ്ങളോട് കാണിക്കുന്ന ശത്രുതാപരമായ നയം ഉപേക്ഷിക്കണമെന്നും ഉത്തര കൊറിയയുടെ ആണവശക്തി അംഗീകരിക്കണമെന്നുമാണ് ഉത്തര കൊറിയയുടെ നിലപാട്.

English Summary

North Korea has launched two ballistic missiles toward the sea from its eastern coast, according to South Korean and Japanese authorities. The latest missile launches have renewed concerns over tensions on the Korean Peninsula.

Follow Us