Panama Earthquake: പാനമയെ പിടിച്ചുലച്ച് രണ്ടാമത്തെ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശം
Panama City Second Earthquake: ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുന്നത്. രണ്ടാമത്തെ ഭുചലനത്തിൽ 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിൻ്റെ തെക്കൻ തീരമേഖലയിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ വലിയ പരിഭ്രാന്തരായി.

Panama Earthquake
പാനമ സിറ്റി: പാനമയിൽ ആശങ്കയുണർത്തി വീണ്ടും ഭുചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിൻ്റെ ആശങ്ക വിട്ടുമാറും മുമ്പേയാണ് വീണ്ടും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുന്നത്. രണ്ടാമത്തെ ഭുചലനത്തിൽ 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിൻ്റെ തെക്കൻ തീരമേഖലയിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ വലിയ പരിഭ്രാന്തരായി. ജനങ്ങൾ ഷോപ്പിങ് മാളുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഭയന്ന് ഓടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാനമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണെന്നാണ് വിവരം.
ALSO READ: പനാമയെ കുലുക്കി വന്‍ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു; നാശനഷ്ടം
യുഎസ് ജിയോളജിക്കൽ സർവേ ആദ്യം ഇതിന്റെ തീവ്രത 8.0 ആയിട്ടാണെന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇത് 7.6 ആണെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം 7.7 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് മറ്റുള്ളവരുടെ റിപ്പോർട്ട്. പ്രധാന ഭൂചലനത്തിന് ശേഷം 5.8, 5.5, 5.2 തീവ്രതകളിലുള്ള ഉൾപ്പെടെ നാൽപ്പതിലധികം തുടർചലനങ്ങളും വിവിധ മേഖലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടെലിവിഷൻ സംപ്രേഷണം തടസ്സപ്പെടുകയും ആളുകൾ തുറസ്സായ സ്ഥലങ്ങളിലും റോഡുകളിലും അഭയം തേടുകയും ചെയ്യുന്ന ദൃശ്യങ്ങളടക്കം ദുരന്ത ബാധിത മേഖലയിൽ നിന്ന് പുറത്തുവരുന്നുണ്ട്. വെരാഗ്വാസ്, ഹെരേര, ലോസ് സാന്റോസ് എന്നീ പ്രവിശ്യകളിൽ ഭൂചലനത്തിന് പിന്നാലെ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെനോനോം നഗരത്തിലെ ഒരു കത്തീഡ്രലിന്റെ മണിഗോപുരം തകർന്നുവീണു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ തലയിൽ വീണും മറ്റും നിരവധി ആളുകൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ആറ് പ്രവിശ്യകളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടതായാണ് വിവരം. അതേസമയം ഭൂചലനത്തിന്റെ തീവ്രത വളരെ കൂടുതലാണെങ്കിലും, നിലവിൽ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാനമ പ്രസിഡന്റ് റൗൾ മുലിനോ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. ഏറ്റവും പുതിയ ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യ ഭൂചലനത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് ജനങ്ങളെ കൂടുതൽ പരിഭ്രാന്തിയിലാഴ്ത്തി രണ്ടാമത്തെ പ്രകമ്പനവും ഉണ്ടായത്.
English Summary:
A powerful earthquake jolted Panama at 1:56 p.m. EDT Friday, shaking buildings in the capital and prompting evacuations across the country as tsunami alerts spread along parts of the Pacific coast.