ASEAN 2025 PM Modi Speech 2025: 21-ാം നൂറ്റാണ്ട്, ഇന്ത്യയുടെയും ആസിയാൻ്റെയും കൂടെയാണ്; ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി
ASEAN 2025 PM Modi Speech Highlights: ആഗോള തലത്തിൽ ആസിയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും, പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും വ്യാപരം എന്നതിൽ ഉപരി സാംസ്കാരിക കൈമാറ്റവും കൂടിയാണ് ആസിയാൻ വഴി ആഗോളതലത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്വലാലംപൂർ: 21-ാം നൂറ്റാണ്ട്, ഇന്ത്യയുടെയും ആസിയാൻ്റെയും കൂടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2045-ൻ്റെ ലക്ഷ്യവും ‘വികസിത് ഭാരത് 2047-ൻ്റെ ലക്ഷ്യവും ലോകത്തിനാകെ ശോഭനമായൊരു ഭാവി തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആസിയാൻ ഉച്ചകോടിയിലെ പ്രസംഗം ആരംഭിച്ചത്.
ആഗോള തലത്തിൽ ആസിയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും, പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും വ്യാപരം എന്നതിൽ ഉപരി സാംസ്കാരിക കൈമാറ്റവും കൂടിയാണ് ആസിയാൻ വഴി ആഗോളതലത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്- പ്രധാനമന്ത്രി പറഞ്ഞു
മാത്രമല്ല ഭക്ഷ്യസുരക്ഷ, ഊർജ്ജസുരക്ഷ, കാലാവസ്ഥാ മാറ്റം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ആസിയാൻ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രകൃതിദുരന്തങ്ങളിൽ ഇന്ത്യ എപ്പോഴും ആസിയാൻ പങ്കാളികൾക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ട്. കൂടാതെ മാനുഷിക സഹായം, സമുദ്ര സുരക്ഷ, നീല സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലെ സഹകരണം അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു 2026 ഇന്ത്യ-ആസിയാൻ സമുദ്ര സഹകരണ വര്ഷമായി പ്രഖ്യാപിച്ച്. വിദ്യാഭ്യാസം, ടൂറിസം, ശാസ്ത്ര സാങ്കേതികം, ആരോഗ്യം, ഹരിത ഊർജ്ജം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ
My remarks during the ASEAN-India Summit, which is being held in Malaysia. https://t.co/87TT0RKY8x
— Narendra Modi (@narendramodi) October 26, 2025