AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson Prize: 125 കോടിയിൽ നിന്നും വിഹിതം,സഞ്ജുവിന് കിട്ടുന്നത് 5 കോടിയുമല്ല

അന്താരാഷ്ട്ര ടി-20 മത്സരങ്ങൾക്ക് ബിസിസിഐ താരങ്ങൾക്ക് ഒരു നിശ്ചിത തുക മാച്ച് ഫീയായി നൽകുന്നുണ്ട്, ഒപ്പം ബിസിസിഐയുടെ തുക വേറെയും

Sanju Samson Prize: 125 കോടിയിൽ നിന്നും വിഹിതം,സഞ്ജുവിന് കിട്ടുന്നത് 5 കോടിയുമല്ല
Sanju Samson Prize MoneyImage Credit source: PTI/Photos
Arun Nair
Arun Nair | Updated On: 09 Mar 2026 | 04:17 PM

അങ്ങനെ ഇന്ത്യൻ ടീം ചരിത്ര വിജയത്തിൻ്റെ ഭാഗമായിരിക്കുകയാണ്. ഒരു മലയാളി താരത്തിൻ്റെ കരുത്തും കൂടി ചേരുന്നതാണ് ഇന്ത്യയുടെ ടി-20 വിജയം എന്നത് മലയാളികൾക്കും അഭിമാനകരമായ കാര്യമാണ്. കോടികളുടെ പ്രൈസ് മണിയും, മാച്ച് ഫീയും, കോൺട്രാക്ര്ട് ഫീയുമടക്കം നല്ലൊരു തുക ഇത്തവണ സഞ്ജുവിന് ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. ഇത് എത്രയെന്ന് പരിശോധിക്കാം. 2024-ലെ ലോകകപ്പ് നേട്ടത്തിൽ ബിസിസിഐ ഇന്ത്യൻ ടീമിന് നൽകിയത് 125 കോടിയാണ്. ടീമംഗങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനുമടക്കമായിരുന്നു ഇത്. ഇത്തരത്തിൽ 5 കോടിയാണ് കഴിഞ്ഞ ലോകകപ്പിൽ ടീമംഗങ്ങൾക്ക് ലഭിച്ചത്.

2026-ൽ എന്തായാലും തുക 125 കോടിയിൽ കുറയില്ലെന്ന് വേണം കരുതാൻ. ഇൻ്റർനാഷ്ണൽ ക്രിക്കറ്റ് കൗണ്‍സില്‍ 27.48 കോടിയാണ് പ്രൈസ് മണിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ്റെ വിഹിതം വേറെയും സഞ്ജുവിന് ലഭിക്കും. അതായത് പ്രൈസ് മണിയായി തന്നെ മികച്ചൊരു തുക ലഭിക്കും.

ALSO READ:  Sanju Samson: എന്തേ, കണ്ണീർ വരുന്നുണ്ടോ? സംഭവം സത്യമാണ്; സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്‌

മാച്ച് ഫീ

അന്താരാഷ്ട്ര ടി-20 മത്സരങ്ങൾക്ക് ബിസിസിഐ താരങ്ങൾക്ക് ഒരു നിശ്ചിത തുക മാച്ച് ഫീയായി നൽകുന്നുണ്ട്. നിലവിൽ ഇത് 3 ലക്ഷമാണ്. കളിക്കുന്ന മാച്ചിന് അനുസരിച്ചാണീ തുക ലഭിക്കുക. അങ്ങനെ നോക്കിയാൽ ടൂർണമെൻ്റിൽ സഞ്ജു കളിച്ചത് 5 മാച്ചുകളാണ്. അതായത് 21 ലക്ഷം സഞ്ജുവിന് മാച്ച് ഫീയായി മാത്രം ലഭിക്കും. സഞ്ജുവിൻ്റെ മാൻ ഓഫ് ദി ടൂര്‍ണമെൻ്റ് നേട്ടത്തിൽ വേറെയും സമ്മാനങ്ങൾ താരത്തിന് ലഭിക്കും.

ബിസിസിഐ കോൺട്രാക്ട്

നിലവിൽ ബിസിസിഐയുടെ ഗ്രേഡ്- സി കോൺട്രാക്ടിലാണ് സഞ്ജുവുള്ളത്. ഇത്തരത്തിൽ 1 കോടി രൂപ പ്രതിവർഷം സഞ്ജുവിന് റിറ്റൈനർ ഫീസായും ലഭിക്കും. ലോകകപ്പ് പ്രകടനം വഴി അദ്ദേഹത്തിൻ്റെ ഗ്രേഡ് ബി-യിലേക്ക് ഉയർത്തിയാൽ ഇത് 3 കോടിയായി വർധിക്കും.

 

 

 

Follow Us