Indian Remittances US Tax: അമേരിക്കയുടെ ഈ തിരച്ചടിയിൽ ഇന്ത്യ പതറുമോ; ഇനി നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി

US Cent Tax On All International Transfers: നോൺ-ഇമ്മിഗ്രന്റ് വിസ ഉടമകൾ ഉൾപ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും അഞ്ചു ശതമാനം നികുതി ചുമത്താനാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്. എച്ച്-1ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീൻ കാർഡ് ഉടമകളും ഉൾപ്പെടെയുള്ളവർക്കും ഈ നിയമം ബാധകമാണ്.

Indian Remittances US Tax: അമേരിക്കയുടെ ഈ തിരച്ചടിയിൽ ഇന്ത്യ പതറുമോ; ഇനി നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി

President Donald Trump

Published: 

19 May 2025 20:58 PM

വാഷിങ്ടൺ: പുതിയ നയവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഭരണകൂടം. യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അം​ഗീകാരം. യുഎസ് പൗരന്മാർ അല്ലാത്തവർക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. യുഎസ് ബജറ്റ് കമ്മിറ്റിയാണ് ബില്ലിന് അം​ഗീകാരം നൽകിയത്. ഉടൻ തന്നെ ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിൽ പാസാകുന്നതോടെ അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്ക് വൻ തിരിച്ചടിയായേക്കും. ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് പണം അയക്കുന്നത് ഇനി കൂടുതൽ ചെലവേറും.

നോൺ-ഇമ്മിഗ്രന്റ് വിസ ഉടമകൾ ഉൾപ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും അഞ്ചു ശതമാനം നികുതി ചുമത്താനാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്. എച്ച്-1ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീൻ കാർഡ് ഉടമകളും ഉൾപ്പെടെയുള്ളവർക്കും ഈ നിയമം ബാധകമാണ്.

എന്നാൽ എത്ര മുതലുള്ള പണമിടപാടുകൾക്കാണ് നികുതി ഈടാക്കുക എന്ന കാര്യം ബില്ലിൽ വ്യക്തമല്ല. അതുകൊണ്ട് തന്നെ ചെറിയ തുകയുടെ കൈമാറ്റങ്ങൾക്ക് പോലും നികുതി ബാധകമാകുമോ എന്ന ആശങ്കയിലാണ് യുഎസിൽ താമസമാക്കിയിരിക്കുന്ന വിദേശികൾ. അമേരിക്കയിൽ താമസിക്കുന്ന ഏകദേശം 45 ലക്ഷത്തോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. അതിൽ 32 ലക്ഷത്തോളം വരുന്നവരും ഇന്ത്യൻ പൗരന്മാരാണ്. പുതിയ ബിൽ പാസാകുന്നതോടെ സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടേണ്ടി വരും.

മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രസിദ്ധീകരിച്ച ഒരു സർവേ പ്രകാരം, 2023-24 ൽ നടന്ന വിദേശ പണമിടപാടിൽ മൊത്തം 118.7 ബില്യൺ ഡോളറിൽ ഏകദേശം 28 ശതമാനം അല്ലെങ്കിൽ 32 ബില്യൺ ഡോളർ അമേരിക്കയിൽ നിന്നാണ്. കേരളം, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകളാണ് കൂടുതലായും അമേരിക്കൻ പണത്തെ ആശ്രയിക്കുന്നത്.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും