Dubai: ദുബായിൽ ഇനിമുതൽ പഠനത്തിന് ചിലവേറും; സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഉയർത്താൻ അനുമതി

Dubai Schools Fees: അടുത്ത അധ്യയന വർഷം മുതൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ ഫീസ് ഉയർത്തും. ഇക്കാര്യം ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി അറിയിച്ചു.

Dubai: ദുബായിൽ ഇനിമുതൽ പഠനത്തിന് ചിലവേറും; സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഉയർത്താൻ അനുമതി

പ്രതീകാത്മക ചിത്രം

Published: 

03 May 2025 | 02:57 PM

ദുബായിൽ ഇനിമുതൽ പഠനത്തിന് ചിലവേറും. അടുത്ത അധ്യയന വർഷം മുതൽ ഫീസ് ഉയർത്താൻ സ്വകാര്യ സ്കൂളുകൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുവാദം നൽകി. 2.35 ശതമാനം ഫീസ് വർധനയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ദുബായ് സ്വകാര്‌യ സ്കൂളുകൾ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് നടപടിയെടുത്തത്.

2025-2026 അധ്യയന വർഷം മുതൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധിക്കും എന്ന് കെഎച്ച്ഡിഎ പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളുമൊക്കെ പരിഗണിച്ചാണ് ഫീസ് ഉയർത്താൻ അനുമതി നൽകിയത് എന്നും കെഎച്ച്ഡിഎ വ്യക്തമാക്കി.

Also Read: Dubai: യാത്രാ ദൈർഘ്യം കുറയ്ക്കാൻ മണ്ണിനടിയിലൂടെയുള്ള ട്രെയിൻ; അൽ മഖ്തൂം എയർപോർട്ടിൽ പുതിയ സൗകര്യമെത്തുന്നു

സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോ ഓരോ വർഷവും നൽകുന്ന ഗ്രേഡ് അടിസ്ഥാനമാക്കി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഉയർത്താൻ അനുവാദമുണ്ട്. ഈ ഫീസ് അടുത്ത വർഷം തുടരാനാവില്ല. ഒരു വർഷം കഴിയുമ്പോൾ വീണ്ടും പരിശോധന നടത്തി ഗ്രേഡ് നൽകും. ഇതനുസരിച്ച് ഫീസ് ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാം. ഇത് സുതാര്യമായ ഫീസ് വർധനയ്ക്ക് അവസരമൊരുക്കുന്നു എന്ന് അധികൃതർ പറഞ്ഞു. ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തേക്ക് ഫീസ് വർധിപ്പിക്കാനായി സമർപ്പിക്കേണ്ട രേഖകളെപ്പറ്റിയും കെഎച്ച്ഡിഎ അറിയിപ്പ് നൽകി.

നിലവിൽ ദുബായിലാകെയുള്ളത് 227 സ്വകാര്യ സ്കൂളുകളാണുള്ളത്. 185 രാജ്യങ്ങളിൽ നിന്നുള്ള 3,87441 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 2023-2024 അധ്യയന വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് 2024-2025 കാലയളവിൽ രേഖപ്പെടുത്തിയത്.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്