Ramadan 2025: പൂണ്യമാസത്തിൽ ഭക്തിസാന്ദ്രമായി മിനാ; ഹജ്ജ് സന്ദർശിച്ചത് 122 ദശലക്ഷം ഭക്തർ

Ramadan 2025 ​In Gulf: യുഎഇയിൽ സ്വകാര്യമേഖലക്ക് ഉൾപ്പെടെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് ലഭിക്കുക. ഖത്തറിൽ മാർച്ച് 30 മുതൽ ഏപ്രിൽ ഏഴ് വരെ പെരുന്നാൾ അവധി ലഭിക്കും.

Ramadan 2025: പൂണ്യമാസത്തിൽ ഭക്തിസാന്ദ്രമായി മിനാ; ഹജ്ജ് സന്ദർശിച്ചത് 122 ദശലക്ഷം ഭക്തർ

Hajj

Published: 

31 Mar 2025 | 08:58 PM

ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നലെയാണ് ചെറിയ പെരുന്നാൾ ആഘോഷിച്ചത്. അതേസമയം, ഒമാനിൽ ഇന്നായിരുന്നു റമദാൻ ആഘോഷം. അഘോഷത്തിൻ്റെ ഭാ​ഗമായി മലയാളത്തിൽ അടക്കം വിദേശ ഭാഷകളിലും ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. അതേസമയം പുണ്യമാസത്തിൽ ഭക്തിസാന്ദ്രമായി മിനാ. റമദാൻ മാസത്തിൽ ഹജ്ജ് തീർത്ഥാടനത്തിനും ഉംറ നിർവഹിക്കാനും എത്തിയവരുടെ കണ്ക്കുകളാണ് ജനറൽ അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്.

ഹിജ്‌റ 1446-ലെ റമദാനിൽ ആകെ 122,286,712 (122 ദശലക്ഷത്തിലധികം) വിശ്വാസികളാണ് പങ്കെടുത്തത്. 16,558,241 പേർ ഉംറ നിർവഹിക്കാനായി എത്തിച്ചേർന്നു. 75,573,928 പേരാണ് ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥന നടത്താനായി എത്തിയത്. 30,154,543 പേർ പ്രവാചക പള്ളി സന്ദർശിച്ചതായും അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

സൗദി പ്രസ് ഏജൻസി (SPA) യുടെ റിപ്പോർട്ട് പ്രകാരം, പ്രാർത്ഥനയ്ക്കായി എത്തിയ ഭക്തരെ നിയന്ത്രിക്കുന്നതിന് നൂതന സാങ്കേതികവിദ്യയാണ് അതോറിറ്റി ഉപയോ​ഗിച്ചത്. ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടങ്ങളിൽ സെൻസർ റീഡറുകൾ ഉപയോ​ഗിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഈ സാങ്കേതികവിദ്യ ജനത്തിരക്ക് തത്സമയം നിരീക്ഷിക്കാനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാനും, ജനക്കൂട്ടത്തിൻ്റെ നിയന്ത്രണം മെച്ചപ്പെടുത്താനും വളരെ ഉപയോ​ഗപ്രദമായിരുന്നതായും അധികൃതർ പറഞ്ഞു.

അതേസമയം, യുഎഇയിൽ സ്വകാര്യമേഖലക്ക് ഉൾപ്പെടെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് ലഭിക്കുക. ഖത്തറിൽ മാർച്ച് 30 മുതൽ ഏപ്രിൽ ഏഴ് വരെ പെരുന്നാൾ അവധി ലഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും 9 ദിവസം അവധിയായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ