Russia Ukraine Tension: സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മിസൈല്‍ ആക്രമണവുമായി റഷ്യ; ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സെലെന്‍സ്‌കി

Russia launches missile attack: യുക്രൈനെതിരെ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. 51 മിസൈലുകളും, 653 ഡ്രോണുകളും റഷ്യ പ്രയോഗിച്ചെന്നാണ് ആരോപണം

Russia Ukraine Tension: സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മിസൈല്‍ ആക്രമണവുമായി റഷ്യ; ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സെലെന്‍സ്‌കി

Volodymyr Zelenskyy

Published: 

07 Dec 2025 09:39 AM

യുക്രൈനെതിരെ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. 51 മിസൈലുകളും, 653 ഡ്രോണുകളും റഷ്യ പ്രയോഗിച്ചെന്നാണ് യുക്രൈന്റെ ആരോപണം. 585 ഡ്രോണുകളും 30 മിസൈലുകളും വിജയകരമായി തകർത്തെന്നും യുക്രൈന്‍ അവകാശപ്പെട്ടു. 29 സ്ഥലങ്ങള്‍ അക്രമിക്കപ്പെട്ടു. കുറഞ്ഞത് എട്ടു പേര്‍ക്കെങ്കിലും പരിക്കേറ്റതായി യുക്രൈന്‍ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ പറഞ്ഞു.കൈവ് മേഖലയിൽ, കുറഞ്ഞത് മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വൈദ്യുത നിലയങ്ങളെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ പവര്‍ ഓപ്പറേറ്ററായ യുക്രനെര്‍ഗോ ആരോപിച്ചു. സപോരിഷിയ ആണവ നിലയം അക്രമിക്കപ്പെട്ടതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാക്ടറുകൾ നിലവിൽ അടച്ചുപൂട്ടിയിരിക്കുകയാണ്.

ഊര്‍ജ കേന്ദ്രങ്ങളായിരുന്നു പ്രധാന ലക്ഷ്യങ്ങളെന്നും, കൈവിന് സമീപമുള്ള ഫാസ്റ്റിവിലെ ട്രെയിന്‍ സ്റ്റേഷന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ഒറ്റരാത്രികൊണ്ട് 116 യുക്രേനിയന്‍ വെടിവച്ചിട്ടതായി റഷ്യയും അവകാശപ്പെട്ടു.

Also Read: India-US Relation: ‘പാകിസ്ഥാന്റെ കൈക്കൂലിയും മുഖസ്തുതിയും കാരണം ഇന്ത്യ-യുഎസ് ബന്ധം തകര്‍ന്നു’

റഷ്യയിലെ റിയാസാൻ എണ്ണ ശുദ്ധീകരണശാലയിൽ യുക്രൈന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റിഫൈനറിക്ക നാശനഷ്ടമുണ്ടോയെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയോഗിച്ചവരും, യുക്രൈന്‍ പ്രതിനിധി സംഘവും ഫ്ലോറിഡയിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്.

പുരോഗതിയുണ്ടെന്ന് സെലെൻസ്‌കി

’28 പോയിന്റ്’ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും സീനിയര്‍ അഡൈ്വസറുമായ ജാരെഡ് കുഷ്നറുമായും അദ്ദേഹം ഫോണ്‍ സംഭാഷണം നടത്തി. റഷ്യ സമാധാന കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാകും എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും സെലെന്‍സ്‌കി പറഞ്ഞു.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി