Saudi Arabia Weather Update: സൗദിയിൽ വ്യാപക മഴയോ? ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത

Saudi Arabia Weather Update: ത്വാഇഫ്, മെയ്സാൻ, അദ്ഹം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരും. അസീർ, ജിസാൻ, അൽ-ബഹ: അബഹ, ഖമീസ് മുഷൈത്, ഫൈഫ, അർദ തുടങ്ങിയ തെക്കൻ മേഖലകളിലും ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫറൽ ബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും മഴ ലഭിക്കും.

Saudi Arabia Weather Update: സൗദിയിൽ വ്യാപക മഴയോ? ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത

Rain At Uae

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 07:04 PM

റിയാദ്: റിയാദ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ മിതമായതോ കനത്ത മഴ (Saudi Arabia Rain) ലഭിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഏപ്രിൽ 17-ാം തീയതി വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെയാണ് പലയിടങ്ങളിലും മഴ ശക്തമാകുക. റിയാദ് നഗരം കൂടാതെ മറ്റ് കേന്ദ്രങ്ങളായ ദിരിയ, മുസാഹാമിയ, ഖർജ്, ദിലം, ഹാരിഖ്, മജ്മഅ, സുൽഫി, ദവാദ്മി തുടങ്ങി മിക്ക ഗവർണറേറ്റുകളിലും മഴ പ്രതീക്ഷിക്കുന്നുയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദി ദവാസിർ, സുലൈയിൽ എന്നീ കേന്ദ്രങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ത്വാഇഫ്, മെയ്സാൻ, അദ്ഹം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരും. അസീർ, ജിസാൻ, അൽ-ബഹ: അബഹ, ഖമീസ് മുഷൈത്, ഫൈഫ, അർദ തുടങ്ങിയ തെക്കൻ മേഖലകളിലും ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫറൽ ബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും മഴ ലഭിക്കും.

Also Read – യുഎഇയിൽ ഇത്തവണ കാലാവസ്ഥ ചതിച്ചോ? വരാനിരിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ മാസം

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

മഴയോടൊപ്പം ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് മന്ത്രാലയം നിർദ്ദേശിച്ചു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത

ജോലിക്കിടയിൽ താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ജോലി നിർത്തിവെച്ച് തണലത്തേക്ക് മാറേണ്ടതാണ്:

  • അമിതമായ തലകറക്കം, ക്ഷീണം, കഠിനമായ തലവേദന.
  • അമിതമായ ഹൃദയമിടിപ്പ്.
  • ചർമ്മത്തിൽ ചുവന്ന നിറമോ മറ്റ് മാറ്റങ്ങളോ പ്രകടമാകുക.
  • തണലത്തേക്ക് മാറിയ ശേഷം ധാരാളം വെള്ളം കുടിക്കുകയും അസ്വസ്ഥത തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുകയും വേണം.
Follow Us
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി