Donald Trump: ട്രംപിന്റെ വസതിയിൽ വെടിവെപ്പ്; മാർ-എ-ലാഗോയിൽ സുരക്ഷ ശക്തമാക്കി സീക്രട്ട് സർവീസ്

Shooting at Donald Trump Palm Beach Residence: യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമിയാണ് അക്രമി എത്തിയ സംഭവം എക്സിലൂടെ സ്ഥിരീകരിച്ചത്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഒരു ഡെപ്റ്റിയും ചേർന്നാണ് അക്രമിയെ വെടിവെച്ചത്.

Donald Trump: ട്രംപിന്റെ വസതിയിൽ വെടിവെപ്പ്; മാർ-എ-ലാഗോയിൽ സുരക്ഷ ശക്തമാക്കി സീക്രട്ട് സർവീസ്

Donald Trump (5)

Updated On: 

22 Feb 2026 | 11:17 PM

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ വെടിവെപ്പ്. ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയ്ക്ക് (Mar-a-Lago) സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. സുരക്ഷാവലയം ഭേദിച്ച് അതിക്രമിച്ചു കടന്ന ആയുധധാരിയെ വെടിവെച്ചു കൊന്നു. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമിയാണ് സംഭവം എക്സിലൂടെ സ്ഥിരീകരിച്ചത്.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അക്രമിയുടെ കൈവശം തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഒരു ഡെപ്റ്റിയും ചേർന്നാണ് അക്രമിയെ വെടിവെച്ചത്. ഇരുപത് വയസുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആയുധം താഴെയിട്ട ശേഷം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അക്രമി വെടിയുതിർക്കുന്നതിനായി വീണ്ടും തോക്ക് നീട്ടിയപ്പോഴാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ വെടിവെച്ചതെന്നാണ് വിവരം. സംഭവം നടക്കുമ്പോൾ നടക്കുമ്പോൾ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനിൽ വൈറ്റ്ഹൗസിലായിരുന്നു.

 

 

Follow Us
Related Stories
ഗൾഫിലെ CIA രഹസ്യകേന്ദ്രങ്ങളിൽ ഇറാന്റെ കിറുകൃത്യം അ‌ടിയെത്തി; റഷ്യയുടെ കൊമേറ്റ-M -നെ സംശയിച്ച് യുഎസ്
Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ
Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി