Yemen: യമനിൽ ബോട്ട് മുങ്ങി 68 അഭയാർത്ഥികളും കുടിയേറ്റക്കാരും മരിച്ചു

boat capsize off Yemen coast: 154 കുടിയേറ്റക്കാരുമായി പോയ കപ്പൽ ഞായറാഴ്ച പുലർച്ചെയാണ് മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയത്.

Yemen: യമനിൽ ബോട്ട് മുങ്ങി 68 അഭയാർത്ഥികളും കുടിയേറ്റക്കാരും മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

04 Aug 2025 | 08:30 AM

യെമൻ: യെമൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 അഭയാർത്ഥികൾക്കും കുടിയേറ്റക്കാ‍ർക്കും ദാരുണാന്ത്യം. 74 പേരെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി (ഐഎംഒ) സ്ഥിരീകരിച്ചു.

154 കുടിയേറ്റക്കാരുമായി പോയ കപ്പൽ ഞായറാഴ്ച പുലർച്ചെയാണ് മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയത്. 10 പേരെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂ, കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു.

രക്ഷപ്പെട്ടവരിൽ ഒമ്പത് പേർ എത്യോപ്യൻ പൗരന്മാരാണ്. തെക്കൻ ജില്ലയായ ഖാൻഫറിൽ 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കരയിൽ നിന്ന് കണ്ടെത്തിയതായും മറ്റ് 14 പേരെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമൻ മേധാവി അബ്ദുസത്തർ എസോവ് പറഞ്ഞു.

ALSO READ: പലസ്തീനി ബാലന്റെ കണ്ണിന് വെടിവെച്ച് ഇസ്രായേല്‍; ആക്രമണം സഹായകേന്ദ്രത്തില്‍ വെച്ച്

ആഫ്രിക്കൻ മേഖലയിൽ നിന്ന് ഗൾഫ് അറബ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാർക്ക് ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാർഗമാണ് യെമൻ. സമീപ മാസങ്ങളിൽ കപ്പൽച്ചേതങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഐഒഎം-യുടെ റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ, യെമനിലെ ദുബാബ് ജില്ലയുടെ തീരത്ത് 180 ലധികം കുടിയേറ്റക്കാരുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങുകയും രണ്ട് ജീവനക്കാർ ഒഴികെ മറ്റ് യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ